അസ്തമയം
പ്രഗത്ഭനായ ഡോക്ടറാണ് ബാലകൃഷ്ണൻ. വളരെക്കാലം വിവാഹം കഴിക്കാതെ ഒഴിഞ്ഞു മാറി നടന്ന ബാലകൃഷ്ണൻ ഒടുവിൽ ചേട്ടന്റെ നിർബന്ധത്തിന് വഴങ്ങി ശാന്തിയെ വിവാഹം കഴിക്കുന്നു. വർഷങ്ങൾ ഉരുണ്ടോടുന്നു, അവർക്കൊരു മകൾ ജനിക്കുന്നു. സന്തോഷമായി നീങ്ങുന്ന അവരുടെ ജീവിതത്തിലേക്ക് ബാലകൃഷ്ണന്റെ പൂർവ്വ കാമുകി പ്രഭ കടന്നു വരുന്നു. അവൾക്കൊരു ആഗ്രഹം മാത്രമാണിപ്പോൾ - ബാലകൃഷ്ണനുമായി കന്യാകുമാരിയിൽ അവസാനമായി അസ്തമയം കാണണം. അസ്തമയം സൂര്യന്റേതുമാത്രമോ?
Actors & Characters
Actors | Character |
---|---|
ഡോക്ടർ ബാലകൃഷ്ണൻ | |
വേണു | |
കുറുപ്പ് | |
കള്ളസ്വാമി | |
കുട്ടൻ പിള്ള | |
സുന്ദരൻ | |
ശാന്തി | |
പ്രഭ | |
ഗുഹരാജൻ | |
ബാലകൃഷ്ണന്റെ ചേട്ടൻ | |
പ്രഭയുടെ അച്ഛൻ | |
പ്രഭയുടെ ഭർത്താവ് | |
ചന്ദ്രൻ | |
കൊച്ചപ്പൻ | |
അലമേലുവിന്റെ ഭർത്താവ് പട്ടർ | |
സഖാവ് | |
ആലി | |
അലമേലു | |
Main Crew
കഥ സംഗ്രഹം
- സാറാ തോമസിന്റെ നോവലിന്റെ ചലച്ചിത്രരൂപം
- ഈ ചിത്രത്തിന്റെ രചന സാഹിത്യകാരി സാറ തോമസ് ആണെങ്കിലും ഇതിലെ ഹാസ്യരംഗങ്ങൾ എഴുതിയിരിക്കുന്നത് ഹാസ്യസാഹിത്യകാരൻ സുകുമാറാണ്.
ഡോക്ടർ ബാലകൃഷ്ണൻ (മധു) പ്രസിദ്ധനായ ഒരു ഡോക്ടറാണ്. അയാൾ ഒറ്റയ്ക്കാണ് താമസിക്കുന്നത്, സഹായത്തിന് ഗോവിന്ദൻ എന്ന പണിക്കാരൻ മാത്രമേയുള്ളു. ഡോക്ടർ ബാലകൃഷ്ണന് ഒരു ചേട്ടൻ (ജോസ്പ്രകാശ്) മാത്രമാണുള്ളത്, ചേട്ടനും, കുടുംബവും ദൂരെ ഗ്രാമത്തിലാണ് താമസം. വല്ലപ്പോഴും ബാലകൃഷ്ണന്റടുത്ത് വന്ന് രണ്ടോ മൂന്നോ ദിവസങ്ങൾ താമസിച്ചു മടങ്ങും. ഒരു ദിവസം ഡോക്ടറെക്കാണാൻ കുറുപ്പും (തിക്കുറിശ്ശി സുകുമാരൻ നായർ) അദ്ദേഹത്തിന്റെ മകൾ ശാന്തിയും (ശാരദ) വരുന്നു. കടുത്ത ഉദരവേദനയിൽ ഉഴലുന്ന കുറുപ്പ് ബാലകൃഷ്ണനെക്കണ്ട് തന്റെ രോഗം ചികിത്സിച്ച് ഭേദമാക്കാൻ വേണ്ടി വന്നതാണ്. ഒരു സുഹൃത്തിന്റെ ശുപാർശക്കത്തതുമായി വന്ന അവരെ, കത്ത് വായിച്ചു നോക്കാതെ തന്നെ, ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് വാർഡിൽ കാത്തിരിക്കാൻ ബാലകൃഷ്ണൻ പറഞ്ഞയക്കുന്നു. പിന്നീട് കത്ത് വായിക്കുമ്പോഴാണ് അറിയുന്നത് അവർ ബാലകൃഷ്ണന്റെ കൂടെ കോളേജിൽ ഒന്നിച്ചു താമസിച്ചു പഠിച്ച ഉറ്റ സുഹൃത്ത് വേണുവിന്റെ (ജയൻ) അമ്മാവനും, മകളുമാണെന്നത്. വേണു കഴിഞ്ഞ അഞ്ചു വർഷമായി പട്ടാളത്തിൽ സേവനമനുഷ്ഠിക്കുകയാണെന്ന് കുറുപ്പ് പറയുന്നു. കോളേജ് പഠനം കഴിഞ്ഞ ശേഷം ബാലകൃഷ്ണനും, വേണുവും തമ്മിൽ കണ്ടുമുട്ടിയിട്ടില്ല.
കുറുപ്പിന്റെ രോഗം ഒരു ഓപ്പറേഷനിലൂടെ മാത്രമേ മാറ്റാൻ കഴിയുള്ളു എന്ന് ബാലകൃഷ്ണൻ അറിയിക്കുമ്പോൾ, അയാൾ ഭയപ്പെടുന്നു. ഓപ്പറേഷൻ വിജയിക്കാതെ പോയാൽ വിവാഹപ്രായം കടന്ന് നിൽക്കുന്ന തന്റെ മകൾ ശാന്തി അനാഥയാവുമല്ലോ എന്ന പേടിയാണ് അതിന് കാരണം. അങ്ങിനെയൊന്നും സംഭവിക്കില്ല എന്ന ഉറപ്പ് ഡോക്ടർ ബാലകൃഷ്ണൻ നൽകുമ്പോൾ കുറുപ്പ് ഓപ്പറേഷന് സമ്മതിക്കുന്നു. പേവാർഡിൽ തത്സമയം ഒഴിവില്ലാത്തതിനാലും, തന്റെ ഉറ്റ സുഹൃത്തിന്റെ ബന്ധുക്കൾ ആയതിനാലും പേവാർഡ് ലഭിക്കുന്നത് വരെ അവരെ തന്റെ വീട്ടിൽ ബാലകൃഷ്ണൻ താമസിപ്പികുന്നു.
കുറുപ്പിന്റെ ഓപ്പറേഷൻ വിജയകരമായി നടന്നു, വിശ്രമം കഴിഞ്ഞ് കുറുപ്പും ശാന്തിയും നാട്ടിലേക്ക് മടങ്ങുന്നു. സ്നേഹത്തോടെയും, വാത്സല്യത്തോടെയുമുള്ള ബാലകൃഷ്ണന്റെ പെരുമാറ്റം കുറുപ്പിനെ ഒരുപാട് സ്വാധീനിക്കുന്നു. അകാലത്തിൽ മരണപ്പെട്ടുപോയ മകനെ അദ്ദേഹം ബാലകൃഷ്ണനിൽ കാണുന്നു. ശാന്തിയും ബാലകൃഷ്ണനോട് മാനസീകമായി അടുക്കുന്നു.
പതിവ് പോലെ ബാലകൃഷ്ണന്റെ ചേട്ടൻ ഒരു ദിവസം വരുന്നു. ചേട്ടൻ വരുമ്പോഴൊക്കെ ബാലകൃഷ്ണനെ വിവാഹത്തിന് നിർബന്ധിക്കും, അപ്പോഴൊക്കെ അയാൾ ഒഴിഞ്ഞു മാറുന്നതാണ് പതിവ്. ഇത്തവണയും ചേട്ടൻ വിവാഹക്കാര്യം എടുത്തിടുന്നു. പതിവുപോലെ ബാലകൃഷ്ണൻ ഒഴിഞ്ഞു മാറുമ്പോൾ, ചേട്ടൻ ബാലകൃഷ്ണന്റെ കൈയ്യിൽ ഒരു കത്ത് ഏല്പിച്ചിട്ട് അത് വായിച്ചു നോക്കാൻ പറയുന്നു. ആ കത്ത് മറ്റാരുടേതുമല്ല, കുറുപ്പിന്റേതാണ്. ബാലകൃഷ്ണൻ കാണിച്ച സ്നേഹവും, വാത്സല്യവും, പരിചരണവും കുറുപ്പിനെയും, ശാന്തിയെയും വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. ശാന്തി മനസ്സാ ബാലകൃഷ്ണനെ സ്നേഹിച്ചു തുടങ്ങുക മാത്രമല്ല, വിവാഹം കഴിക്കുകയാണെങ്കിൽ അത് ബാലകൃഷ്ണനെ മാത്രമേ വിവാഹം കഴിക്കുള്ളു എന്ന തീരുമാനത്തിലും എത്തിക്കഴിഞ്ഞിരിക്കുന്നു. ഈ വിവരങ്ങൾ കുറുപ്പ് ബാലകൃഷ്ണന്റെ ചേട്ടനെ നേരിൽക്കണ്ട് പറയുകയും, ആ താല്പര്യം ബാലകൃഷ്ണനെ കത്തിലൂടെ അറിയിക്കുകയും ചെയ്തിരിക്കുകയാണ്. നല്ലപോലെ ആലോചിച്ച് ഒരുത്തരം നൽകാൻ ബാലകൃഷ്ണനോട് ചേട്ടൻ പറയുന്നു, ഇത്തവണ ബാലകൃഷ്ണനും സമ്മതമായത് കൊണ്ട് ശാന്തിയുമായുള്ള വിവാഹം നടക്കുന്നു.
ശാന്തിയുമായുള്ള ബാലകൃഷ്ണന്റെ സന്തുഷ്ട ജീവിതം തുടങ്ങുകയായി. വർഷങ്ങൾ ഉരുണ്ടോടിയതറിഞ്ഞില്ല, അവർക്കിപ്പോൾ മൂന്ന്-നാല് വയസ്സുള്ള ഒരു മകളുണ്ട്. ശാന്തിയുടെ ഒരു പിറന്നാൾ ദിവസം ഉച്ചക്ക് ഊണിന് തീർച്ചയായും വരാം എന്ന് വാക്ക് കൊടുത്തിട്ട് ബാലകൃഷ്ണൻ ആശുപത്രിയിലേക്ക് തിരിക്കുന്നു. ആശുപത്രിയിൽ എത്തിയപാടെ ഒരു സഹപ്രവർത്തകൻ ബാലകൃഷ്ണനെ കാത്ത് ഒരു സ്ത്രീ ഇരിപ്പുണ്ടെന്ന് പറഞ്ഞത് കേട്ട് ബാലകൃഷ്ണൻ അവരെക്കാണാൻ പോകുന്നു. കാത്തിരിക്കുന്ന ആളെക്കണ്ടതും ബാലകൃഷ്ണൻ ഞെട്ടുന്നു - അത് പ്രഭയാണ് (ജയഭാരതി). പ്രഭ ബാലകൃഷ്ണനെ അവസാനമായി ഒന്ന് കാണാൻ വേണ്ടി മാത്രമാണ് വന്നിരിക്കുന്നത്, തളർന്നവശയായ അവൾക്ക് ജീവിക്കണമെന്ന ആശയില്ല. സംസാരത്തിനിടെ തളർന്നു വീഴുന്ന പ്രഭയെ ചെക്കപ്പിന് വിധേയമാക്കുന്നു. അവളുടെ അസുഖം ശരിയാക്കിയെടുക്കാവുന്നതാണെന്ന് ബാലകൃഷ്ണൻ ആശ്വസിപ്പിക്കുന്നു, അവളെ സ്പെഷ്യൽ വാർഡിലേക്ക് മാറ്റുകയും ചെയ്യുന്നു. പ്രഭയെ തുടർന്നും ചെക്കപ്പിന് വിധേയമാക്കുന്നുവെങ്കിലും, അസുഖം എന്താണെന്ന് കണ്ടെത്താൻ കഴിയുന്നില്ല. പ്രഭയാവട്ടെ നാൾക്കുനാൾ അവശയായിക്കൊണ്ടിരിക്കുകയാണ്. ഊണും, ഉറക്കവുമില്ലാതെ സദാ ഏതോ ആലോചനയിൽ മുഴുകിയിരിക്കുന്നതിന്റെ കാരണം ശാന്തി ബാലകൃഷ്ണനോട് ചോദിക്കുന്നുണ്ടെങ്കിലും, ബാലകൃഷ്ണൻ ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നു.
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
അസ്തമയം അസ്തമയം |
ശ്രീകുമാരൻ തമ്പി | ശ്യാം | കെ ജെ യേശുദാസ്, കോറസ് |
2 |
ഒരു പ്രേമഗാനം പാടീ ഇളം |
സത്യൻ അന്തിക്കാട് | ശ്യാം | കെ ജെ യേശുദാസ് |
3 |
രതിലയം രതിലയം |
സത്യൻ അന്തിക്കാട് | ശ്യാം | കെ ജെ യേശുദാസ്, എസ് ജാനകി |
4 |
പാൽപൊഴിയുംമൊഴി പർവ്വതനന്ദിനി പരമേശ്വരനേഹേമവതി, മോഹനം |
ശ്രീകുമാരൻ തമ്പി | ശ്യാം | വാണി ജയറാം, പി ജയചന്ദ്രൻ |