ജി ആർ ദാസ്
G R Das
1954 -ൽ തിരുവനന്തപുരത്താണ് ജി ആർ. ദാസ് എന്ന ജി. രാമദാസ് ജനിച്ചത്. 1976 -ൽ ഉദ്യാനലക്ഷ്മി എന്ന സിനിമയുടെ അസിസ്റ്റന്റ് കാമറമാനായാണ് ജി ആർ. ദാസ് ചലച്ചിത്രരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം അംബ അംബിക അംബാലിക എന്ന സിനിമയിൽ അസിസ്റ്റന്റ് കാമറാമാനായും ശുദ്ധികലശം എന്ന ചിത്രത്തിൽ അസോസിയേറ്റ് കാമറാമാനായും പ്രവർത്തിച്ചു. എഴുപതുകളിലെ രണ്ടാം പകുതിയിൽ തുടങ്ങി ഏതാണ്ട് രണ്ടായിരത്തി ഇരുപതുവരെ നിരവധി സിനിമകളിൽ നിശ്ചല ഛായാഗ്രാഹകനായും അദ്ദേഹം പ്രവർത്തിച്ചു. തിരുവനന്തപുരത്തെ ആദ്യത്തെ കളർ സ്റ്റുഡിയോ ആയ സുവർണ്ണ സ്റ്റുഡിയോയുടെ സ്ഥാപകനുമാണ് ജി. ആർ. ദാസ്.
2022 ജൂലൈയിൽ ജി ആർ. ദാസ് എന്ന ജി. രാമദാസ് അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ശശികല. ഒരു മകൾ സുവർണ്ണ.


