അസ്തമയം അസ്തമയം
അസ്തമയം.... അസ്തമയം..... അസ്തമയം..
അസ്തമയം.... അസ്തമയം..... അസ്തമയം..
അപരാജിതർതൻ ആലിംഗനം
അജയസന്ധ്യതൻ ആവാഹനം
അപാരതേ നിൻ വിസ്മയസുസ്മിതം
അസ്തമയം.... അസ്തമയം..... അസ്തമയം..
ഏഴുനിറങ്ങളും ചലിച്ചുചേർത്തോരാരാമമോ
ആ ആ ആ ആ
എല്ലാ സ്വരങ്ങളും മൗനത്തിലലിയും ഏകാന്തതയോ
ആ ആ ആ ആ
ഏഴുനിറങ്ങളും ചലിച്ചുചേർത്തോരാരാമമോ
എല്ലാ സ്വരങ്ങളും മൗനത്തിലലിയും ഏകാന്തതയോ
ആ ആ ആ ആ
ജനനത്തിൻ ചൈതന്യമോ
മരണത്തിൻ സൗന്ദര്യമോ
അസ്തമയം.... അസ്തമയം..... അസ്തമയം..
നാലു വർണ്ണങ്ങളും.. ആ ആ ആ ആ
ഒന്നെന്നു ചൊല്ലും അദ്വൈതമോ... ആ ആ ആ ആ
നാലു വർണ്ണങ്ങളും.. ഒന്നെന്നു ചൊല്ലും അദ്വൈതമോ..
നാനരശ്മികൾ ഒരുമിച്ചുതൂവും രാഗാഞ്ജലിയോ
പ്രതീജിതൻ പ്രാഭവമോ
പ്രപഞ്ചത്തിൻ തുടർകാവ്യമോ.. തുടർകാവ്യമോ
അസ്തമയം.... അസ്തമയം..... അസ്തമയം..
അരുണോദയത്തിൻ നാന്ദിഗാനം
വീണ്ടും ജനിക്കാൻ നാളെ കിഴക്കുദിക്കാൻ ഇന്നു പടിഞ്ഞാറസ്തമയം