പാൽ‌പൊഴിയുംമൊഴി പർവ്വതനന്ദിനി പരമേശ്വരനേ

പാൽ‌പൊഴിയും‌മൊഴി പർവ്വതനന്ദിനി പരമേശ്വരനേ തപസ്സുചെയ്തു
പാൽ‌പൊഴിയും‌മൊഴി പർവ്വതനന്ദിനി പരമേശ്വരനേ തപസ്സുചെയ്തു
ഉത്തരായണം തുടങ്ങീ  തളിരോടുപൂക്കൾചൂടി
മുഗ്ദ്ധഹാസംചാർത്തിനിന്നൂ വസന്തലക്ഷ്മീ
പാൽ‌പൊഴിയും‌മൊഴി പർവ്വതനന്ദിനി പരമേശ്വരനേ തപസ്സുചെയ്തു

പൂവില്ലുകുലയേറ്റി രതിയോടുതോളുരുമ്മി
പൂവമ്പനാടിവന്നൂ പൂതൊടുക്കാൻ
നീരജമാലനീട്ടി നിരാമയൻ തന്റെ മുമ്പിൽ
നിത്യതതൻ ദാഹം‌ പോലെ നിന്നു ഗൗരീ
പാൽ‌പൊഴിയും‌മൊഴി പർവ്വതനന്ദിനി പരമേശ്വരനേ തപസ്സുചെയ്തു

മുക്കണ്ണൻ മിഴിതുറന്നു മനോഭവൻ തന്നെക്കണ്ടു
മൂന്നാം തൃക്കണ്ണിലഗ്നി തിരയുണർന്നൂ
ഭസ്മാവശേഷനായി മലരമ്പൻ, ഭത്തൃദുഃഖ-
മഗ്നയായി രതി മോഹാൽ നിലം‌പതിച്ചൂ‍
പാൽ‌പൊഴിയും‌മൊഴി പർവ്വതനന്ദിനി പരമേശ്വരനെ തപസ്സുചെയ്തു
ഉത്തരായണം തുടങ്ങീ  തളിരോടുപൂക്കൾചൂടി
മുഗ്ദ്ധഹാസംചാർത്തിനിന്നൂ വസന്തലക്ഷ്മീ

പ്രാണേശ്വരാ നാഥാ പോയിതോ വെടിഞ്ഞൂ നീ
പ്രാണപ്രിയയാം രതിയേ പ്രാണേശ്വരാ
പ്രാണേശ്വരാ നാഥാ പോയിതോ വെടിഞ്ഞൂ നീ
പ്രാണപ്രിയയാം രതിയേ പ്രാണേശ്വരാ

സുന്ദർന്മാർക്കുപമാനം മന്നവേന്ദ്രാ തവ ദേഹം
വെണ്ണീറായിചമഞ്ഞെന്നോ പുണ്യവുമസ്ഥിരമെന്നോ
പ്രാണേശ്വരാ നാഥാ പോയിതോ വെടിഞ്ഞൂ നീ
പ്രാണപ്രിയയാം രതിയേ പ്രാണേശ്വരാ

കാമദേവനില്ലയെങ്കിൽ കാമ്യമല്ലീ ജന്മവും മേ
എന്തിനിനി പൂർണ്ണിമകൾ എങ്ങുപോകും മാധവങ്ങൾ
പ്രാണേശ്വരാ നാഥാ പോയിതോ വെടിഞ്ഞൂ നീ
പ്രാണപ്രിയയാം രതിയേ പ്രാണേശ്വരാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Paal Pozhiyum

Additional Info

Year: 
1978

അനുബന്ധവർത്തമാനം