ഒരു സുന്ദരസ്വപ്നം പോലെ
ഒരു സുന്ദരസ്വപ്നം പോലെ
ഒരു മോഹനഗാനം പോലെ
എൻ മാനസ ജാലകവാതിലിൽ
ഒരു പൈങ്കിളി വിരുന്നു വന്നു
വിരുന്നുവന്നൂ വിരുന്നുവന്നൂ
(ഒരു സുന്ദരസ്വപ്നം..)
സ്നേഹത്തിന്നിതളുകളാല്‍ ഞാന്‍
മലര്‍മഞ്ചമൊരുക്കി വിളിച്ചു
നാണത്തിന്‍ യവനികയില്‍
അവള്‍ ഒളിച്ചു നിന്നു
മിഴിയാല്‍ ഒളിയമ്പുകളെയ്തു
(ഒരു സുന്ദരസ്വപ്നം..)
പ്രേമത്തിന്‍ ലഹരിയില്‍ ഞാന്‍ വീണ്ടും
ഗാനത്തിന്നീരടി പാടി
കാമിനിയാള്‍ ആ സ്വരധാര-
യിലലിഞ്ഞുചേര്‍ന്നു
കരളില്‍ കവിതകളെഴുതിയിരുന്നു
(ഒരു സുന്ദരസ്വപ്നം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru sundaraswapnam
Additional Info
Year:
1978
ഗാനശാഖ: