ജിസ് ജോയ്
മലയാള ചലച്ചിത്ര സംവിധായാകൻ. എറണാംകുളം ജില്ലയിലെ വാഴക്കാലയിൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റായിട്ടാണ് ജിസ് ജോയിയുടെ കരിയർ ആരംഭിയ്ക്കുന്നത്. സീരിയലുകളിലാണ് അദ്ദേഹം ആദ്യമായി ഡബ്ബ് ചെയ്തത്. സുഹൃത്തായ ജയസൂര്യ വഴിയാണ് ജിസ് ജോയിക്ക് ടെലിവിഷൻ സീരിയലുകളിൽ ഡബ്ബ് ചെയ്യുവാനുള്ള അവസരം ലഭിയ്ക്കുന്നത്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയിലൂടെ ആദ്യമായി സിനിമയ്ക്ക് ഡബ്ബ് ചെയ്തു. തുടർന്ന് അല്ലു അർജ്ജുൻ സിനിമകൾ മലയളത്തിലേയ്ക്ക് മൊഴിമാറ്റിയെത്തിയപ്പോൾ അല്ലു അർജ്ജുനു വേണ്ടി ശബ്ദം പകർന്നു.
പിന്നീട് പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തു തുടങ്ങി. അത് സിനിമയിലേയ്ക്ക് വഴിതെളിച്ചു. ജിസ് ജോയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ബൈസിക്കിൾ തീവ്സ് ആണ്. ആസിഫലി നായകനായ ബൈസിക്കിൾ തീവ്സിന്റെ തിരക്കഥയും ജിസ്ജോയ് ആയിരുന്നു എഴുതിയത്. 2013 ലായിരുന്നു ചിത്രം റിലീസായത്. അതിനുശേഷം 2017 ൽ ആസിഫലിയെ നായകനാക്കി സൺഡേ ഹോളിഡെ സംവിധാനം ചെയ്തു. വലിയ വിജയമായ ആ സിനിമയ്ക്കുശേഷം അടുത്ത ചിത്രം വിജയ് സൂപ്പറും പൌർണ്ണമിയും ആയിരുന്നു. അതും സാമ്പത്തിക വിജയം നേടി. ഈ സിനിമകളുടെയെല്ലാം തിരക്കഥയും ജിസ് ജോയ് ആയിരുന്നു.
ഗാനരചയിതാവുകൂടിയാണ് ജിസ് ജോയ്. അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിലും ബ്രദേഴ്സ് ഡെ എന്ന സിനിമയിലും ഗാനങ്ങൾ രചിച്ചു. വട്ടമേശ സമ്മേളനം എന്ന സിനിമയിലൂടെ ജിസ് ജോയ് അഭിനേതാവുമായി.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
തലവൻ | ശരത്ത് പെരുമ്പാവൂർ, ആനന്ദ് തേവർക്കാട് | 2024 |
ഇന്നലെ വരെ | ബോബി, സഞ്ജയ് | 2022 |
മോഹൻ കുമാർ ഫാൻസ് | ജിസ് ജോയ് | 2021 |
വിജയ് സൂപ്പറും പൗർണ്ണമിയും | ജിസ് ജോയ് | 2019 |
സൺഡേ ഹോളിഡേ | ജിസ് ജോയ് | 2017 |
ബൈസിക്കിൾ തീവ്സ് | ജിസ് ജോയ് | 2013 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
പച്ചക്കുതിര | കമൽ | 2006 | |
നസ്രാണി | ജോഷി | 2007 | |
അതീതം | ദേവൻ നായർ | 2007 | |
മായാവി | ഷാഫി | 2007 | |
ടാ തടിയാ | ആഷിക് അബു | 2012 | |
പഞ്ചവർണ്ണതത്ത | രമേഷ് പിഷാരടി | 2018 | |
വട്ടമേശസമ്മേളനം | വിപിൻ ആറ്റ്ലി, സൂരജ് തോമസ്, സാഗർ വി എ, അജു കിഴുമല, അനിൽ ഗോപിനാഥ്, നൗഫാസ് നൗഷാദ്, വിജീഷ് എ സി , ആന്റോ ദേവസ്യ, സാജു നവോദയ | 2019 | |
കൊച്ചാൾ | ഡോകടർ മാമ്മൻ കെ രാജൻ | ശ്യാം മോഹൻ | 2022 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മോഹൻ കുമാർ ഫാൻസ് | ജിസ് ജോയ് | 2021 |
വിജയ് സൂപ്പറും പൗർണ്ണമിയും | ജിസ് ജോയ് | 2019 |
സൺഡേ ഹോളിഡേ | ജിസ് ജോയ് | 2017 |
ബൈസിക്കിൾ തീവ്സ് | ജിസ് ജോയ് | 2013 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലവൻ | ജിസ് ജോയ് | 2024 |
മോഹൻ കുമാർ ഫാൻസ് | ജിസ് ജോയ് | 2021 |
വിജയ് സൂപ്പറും പൗർണ്ണമിയും | ജിസ് ജോയ് | 2019 |
സൺഡേ ഹോളിഡേ | ജിസ് ജോയ് | 2017 |
ബൈസിക്കിൾ തീവ്സ് | ജിസ് ജോയ് | 2013 |
ഗാനരചന
ജിസ് ജോയ് എഴുതിയ ഗാനങ്ങൾ
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
അങ്ങ് വൈകുണ്ഠപുരത്ത് - ഡബ്ബിംഗ് | ത്രിവിക്രം ശ്രീനിവാസ് | 2020 | അല്ലു അർജുൻ |
ഡ്രൈവിംഗ് ലൈസൻസ് | ലാൽ ജൂനിയർ | 2019 | |
കളിമണ്ണ് | ബ്ലെസ്സി | 2013 | |
22 ഫീമെയ്ൽ കോട്ടയം | ആഷിക് അബു | 2012 | |
പേരിനൊരു മകൻ | വിനു ആനന്ദ് | 2012 | |
വാദ്ധ്യാർ | നിധീഷ് ശക്തി | 2012 | |
സോൾട്ട് & പെപ്പർ | ആഷിക് അബു | 2011 | |
ആഗസ്റ്റ് 15 | ഷാജി കൈലാസ് | 2011 | |
ഫോർ ഫ്രണ്ട്സ് | സജി സുരേന്ദ്രൻ | 2010 | |
സ്വ.ലേ സ്വന്തം ലേഖകൻ | പി സുകുമാർ | 2009 | |
കളേഴ്സ് | രാജ്ബാബു | 2009 | |
ഉത്തരാസ്വയംവരം | രമാകാന്ത് സർജു | 2009 | |
മലയാളി | സി എസ് സുധീഷ് | 2009 | |
ചട്ടമ്പിനാട് | ഷാഫി | 2009 | ഡോ. റോണി ഡേവിഡ് |
പാസഞ്ചർ | രഞ്ജിത്ത് ശങ്കർ | 2009 | |
പാർത്ഥൻ കണ്ട പരലോകം | പി അനിൽ | 2008 | |
സൈക്കിൾ | ജോണി ആന്റണി | 2008 | |
ആണ്ടവൻ | അക്കു അക്ബർ | 2008 | |
വൺവേ ടിക്കറ്റ് | ബിപിൻ പ്രഭാകർ | 2008 | |
പരുന്ത് | എം പത്മകുമാർ | 2008 |