പകലായ് ചാഞ്ഞുപോയ്

പകലായ് ചാഞ്ഞുപോയ് 
ഇരവായ് മാഞ്ഞുപോയ് 
വിടരാമൊഴികൾ യാത്രയായ് 
അകലെ നിന്നതും അരികെ വന്നതും കഥയായ് 

അകലാൻ മാത്രമായ് 
വെറുതേ കണ്ടു നാം 
തെളിയാനിഴലിൻ ഓർമയായ് 
കരളിലായിരം കഥകൾ ബാക്കിയായ്‌ 
പറയാം.. 

മധുരം പൊഴിയും നിനവിൻ തരികൾ 
ഒരു വാക്കിലേറി മായുന്നുവോ 
പലനാൾ ഒരുപോൽ മഴയിൽ കുളിരിൽ 
ശിശിരങ്ങളിൽ പറന്ന തുമ്പികൾ 
നമ്മൾ.. 
പുലരാൻ വൈകി നാം പിരിയാൻ നേരമായ് 
ഇനിയും അറിയാനേറെ നാം
വഴി മറന്നതും തിരികെ വന്നതും 
പറയാം.. കഥയായ്.. 

അരികിൽ അണയും ഒരുനാൾ പറയും 
പറയാതെപോയൊരീ നൊമ്പരം 
മിഴികൾ നിറയും മൊഴികൾ ഇടറും 
പിരിയില്ല തമ്മിലെന്നോർത്തിടും 
നമ്മൾ.. 
പകലായ് ചാഞ്ഞുപോയ് ഇരവായ് മാഞ്ഞുപോയ് 
വിടരാമൊഴികൾ യാത്രയായ് 
പകുതി മാഞ്ഞിടും പാട്ടുപോലെ നാം 
പൊഴിയും.. ഇതളായ്..
 

NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pakalay Chanjupoy

Additional Info

Year: 
2019

അനുബന്ധവർത്തമാനം