എന്താണീ മൗനം

എന്താണീ മൗനം മായാനായ് മാത്രം 
എന്താണെന്താണിന്നെന്താണ്...
എന്താണീ മേഘം തോരാതെ പെയ്യാൻ 
എന്താണെന്താണിന്നെന്താണ്...
നാമൊന്നാകും ഈ രാവിൻ തീരത്ത് 
പൊൻതാരങ്ങൾ കൂടേറുന്നു...
ആരാരോ ആരാരോ ആലോലം പാടുന്നു  
ആകാശം നെഞ്ചിൽ ചായുന്നു 
ആരാരും കാണാതെ ആരോമൽ പൂന്തിങ്കൾ 
അരാരിന്നുള്ളം തേടുന്നു...

എന്താണീ മൗനം മായാനായ് മാത്രം 
എന്താണെന്താണിന്നെന്താണ്...
എന്താണീ മേഘം തോരാതെ പെയ്യാൻ 
എന്താണെന്താണിന്നെന്താണ്...

ഒരു നോവിൻ കടവത്ത് തിരിതാഴും നേരത്ത് 
ചെറുവെട്ടം നീട്ടാനാരാരോ...
തുടികൊട്ടും മഴയത്ത് തണുവേറും കാറ്റത്ത് 
പിരിയാതെ കൂട്ടായാരാരോ...
പൊയ്‌പ്പോയ രാഗങ്ങൾ ഒന്നാകെ തേടാം 
പാടാനൊരായിരം കാവ്യങ്ങളാകാം 
എങ്ങെങ്ങോ പോയീ മായാമൗനം 
ആരാരോ ആരാരോ ആലോലം പാടുന്നു  
ആകാശം നെഞ്ചിൽ ചായുന്നു 
ആരാരും കാണാതെ ആരോമൽ പൂന്തിങ്കൾ 
അരാരിന്നുള്ളം തേടുന്നു...

ആരാരോ ആരാരോ ആലോലം പാടുന്നു  
ആകാശം നെഞ്ചിൽ ചായുന്നു 
ആരാരും കാണാതെ ആരോമൽ പൂന്തിങ്കൾ 
അരാരിന്നുള്ളം തേടുന്നു...

NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Enthani mounam