മനസ്സിൻ മടിയിലെ

പകലൊളി മായുമ്പോൾ... 
കുളിരല മൂടുമ്പോൾ...
പകലൊളി മായുമ്പോൾ... 
കുളിരല മൂടുമ്പോൾ...
ഇരുളു വീഴും വഴിയിൽ നീ
തനിയേ പോകുമ്പോൾ...
വിങ്ങുമീ രാത്രി തൻ 
നൊമ്പരം മാറ്റുവാൻ...
അങ്ങകലെ നിന്നു മിന്നും 
നീ പുണർന്നൊരീ താരകം...

മനസ്സിൻ മടിയിലെ മാന്തളിരിൽ...
മയങ്ങൂ മണിക്കുരുന്നേ...
കനവായ് മിഴികളെ തഴുകാം ഞാൻ...
ഉറങ്ങൂ നീയുറങ്ങൂ..

മനസ്സിൻ മടിയിലെ മാന്തളിരിൽ...
മയങ്ങൂ മണിക്കുരുന്നേ...
കനവായ് മിഴികളെ തഴുകാം ഞാൻ...
ഉറങ്ങൂ നീയുറങ്ങൂ...
ഉറങ്ങൂ നീയുറങ്ങൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manasin Madiyile

Additional Info

Year: 
2019