നീലമിഴി
നീലമിഴികൊണ്ട് നീ
മെല്ലെ മൊഴിയുന്നുവോ
നിന്നിലൊരു തെന്നലായ്
താനേ അലിയുന്നിതാ
നീലമിഴികൊണ്ട് നീ
മെല്ലെ മൊഴിയുന്നുവോ
നിന്നിലൊരു തെന്നലായ്
താനേ അലിയുന്നിതാ
അനുരാഗ തീരമിന്ന്
നീയണഞ്ഞുവോ
പ്രിയമോടെ താരകങ്ങൾ
നിന്നു ചൊല്ലിയോ..
മിഴി തരാതെ മൊഴി തരാതെ
ആരൊരാൾ വന്നുവോ
മിഴി തരാതെ മൊഴി തരാതെ
ആരൊരാൾ വന്നുവോ
(നീലമിഴികൊണ്ട് നീ)
നിലാവിൻ വള്ളിക്കുടിലിൽ
അന്നു നാം കണ്ടു മെല്ലെ
കിനാവിൻ മുല്ലക്കടവിൽ
എന്തിനായ് വന്നു മെല്ലേ
അണയാതെ താരകങ്ങളും
പ്രിയമോടെ കാത്തിരുന്നു
കൊതിയോടെ കുഞ്ഞു മേഘവും
അകലാതെ നോക്കി നിന്നു
അറിയാതെ നാമലിഞ്ഞിതാ
നെഞ്ചിലേതോ പാട്ടുമൂളും
ഈണമായ് മാറീ നാം
നെഞ്ചിലേതോ പാട്ടുമൂളും
ഈണമായ് മാറീ നാം
നീലമിഴികൊണ്ട് നീ
മെല്ലെ മൊഴിയുന്നുവോ
നിന്നിലൊരു തെന്നലായ്
താനേ അലിയുന്നിതാ
അനുരാഗ തീരമിന്ന്
നീയണഞ്ഞുവോ
പ്രിയമോടെ താരകങ്ങൾ
നിന്നു ചൊല്ലിയോ..
മിഴി തരാതെ മൊഴി തരാതെ
ആരൊരാൾ വന്നുവോ
മിഴി തരാതെ മൊഴി തരാതെ
ആരൊരാൾ വന്നുവോ
ല ല ല ലാ ലാ
ല ല ല ലാ ലാ... ഉം....
Additional Info
അകൗസ്റ്റിക് ഗിറ്റാർസ് | |
ഇലക്ട്രിക് ഗിറ്റാർ | |
ബാസ്സ് | |
സ്ട്രിംഗ്സ് | |
തബല | |
ഡോലക് | |
ഫ്ലൂട്ട് | |
സന്തൂർ |