ചിങ്കാരപൂങ്കൊടി
ചിങ്കാരപൂങ്കൊടി ചിന്ദൂരതേന്മൊഴി
ചെമ്മാനക്കാവിലെ പാട്ടൊരുക്കാൻ വാ
ചിങ്കാരപൂങ്കൊടി ചിന്ദൂരതേന്മൊഴി
ചെമ്മാനക്കാവിലെ പാട്ടൊരുക്കാൻ വാ
മന്ദാരത്തോപ്പിലെ കണ്ണാടിപ്പൂവിന്
തന്നാനം പാടി നീ കൂട്ടിരിക്കാൻ വാ
അല്ലി പൂവേ അരിമുല്ല തേനേ
മിന്നി ചിമ്മും ഇളമാൻ കണ്ണേ
നിന്നെ കാണാൻ വന്നോരു പൂവിൻ
നെഞ്ചം കവർന്നോ പൊന്നേ
മല്ലികേ മല്ലികേ മല്ലികേ
കനവിൻ തേൻകുടം കൊണ്ടുവാ മല്ലികേ
മിന്നലേ മിന്നലേ മിന്നലേ
തഴുകും ചന്ദനതോപ്പിലെ തെന്നലേ
ചിങ്കാരപൂങ്കൊടി ചിന്ദൂരതേന്മൊഴി
ചെമ്മാനക്കാവിലെ പാട്ടൊരുക്കാൻ വാ
മന്ദാരത്തോപ്പിലെ കണ്ണാടിപ്പൂവിന്
തന്നാനം പാടി നീ കൂട്ടിരിക്കാൻ വാ
മായത്തേരിലെ നീലമയിൽ പോലെ നീ
മേടക്കാറ്റിനായ് കാത്തിരുന്നെന്നോ
നെഞ്ചിനുള്ളിലെ അല്ലിയിളം തേനിലും
മധുരം പോലെ നീ കൂട്ടിരുന്നെന്നോ
പാട്ടൊരുങ്ങും വീട്ടിലുണ്ട് താളമേളങ്ങൾ
ആറ്റിറമ്പിൽ കൂട്ടിരുന്നു വെള്ളിമേഘങ്ങൾ
പാട്ടൊരുങ്ങും വീട്ടിലുണ്ട് താളമേളങ്ങൾ
ആറ്റിറമ്പിൽ കൂട്ടിരുന്നു വെള്ളിമേഘങ്ങൾ
ആരോടും മിണ്ടാതെ താരം കൈനീട്ടുന്നേ
മല്ലികേ മല്ലികേ മല്ലികേ
കനവിൻ തേൻകുടം കൊണ്ടുവാ മല്ലികേ
മിന്നലേ മിന്നലേ മിന്നലേ
തഴുകും ചന്ദനതോപ്പിലെ തെന്നലേ
മല്ലികേ മല്ലികേ മല്ലികേ
കനവിൻ തേൻകുടം കൊണ്ടുവാ മല്ലികേ
മിന്നലേ മിന്നലേ മിന്നലേ
തഴുകും ചന്ദനതോപ്പിലെ തെന്നലേ
Additional Info
അകൗസ്റ്റിക് ഗിറ്റാർസ് | |
ഇലക്ട്രിക് ഗിറ്റാർ | |
ഫ്ലൂട്ട് | |
തബല | |
ഡോലക് |