മേലെ മിഴി നോക്കി

മേലെ മിഴി നോക്കി ഞാൻ 
പാടാൻ വന്നിതാ
ചാരെ കനിവോടെ നീ കേൾക്കാനില്ലയോ
പാരിൻ ഇരുൾ മായ്ക്കുമീ പൊന്നിൻ താരമേ
എന്നിൽ നിറയേണമേ സ്നേഹമാർഗ്ഗമേ
ആയിരം മേഘമായ് കാവലാകണേ
പൈതലാമെന്നെയും കാത്തിടേണമേ
മേലെ മിഴി നോക്കി ഞാൻ 
പാടാൻ വന്നിതാ
ചാരെ കനിവോടെ നീ കേൾക്കാനില്ലയോ

നീറുമെന്നിലെ അലകൾ ശാന്തമാക്കുവാൻ
തേടിവന്നു നീ വഴി മറഞ്ഞ രാത്രിയിൽ
കുരിശിൽ പിടയുമ്പോൾ എന്നെ ഓർത്ത് നാഥാ
ഹൃദയം മുറിയുമ്പോൾ എന്നെ തേടി
നിൻ സ്നേഹം
പാരിൻ ഇരുൾ മായ്ക്കുമീ പൊന്നിൻ താരമേ
എന്നിൽ നിറയേണമേ സ്നേഹമാർഗ്ഗമേ
ആയിരം മേഘമായ് കാവലാകണേ
പൈതലാമെന്നെയും കാത്തിടേണമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mele mizhi nokki

Additional Info

Year: 
2021
Orchestra: 
ബേസ് ഗിത്താർ