ആരോ കൂടെ

ആരോ കൂടെ.. ആരാരോ കൂടെ
തീരങ്ങൾ ചേരും പുതിയ നേരം പോലെ ...
നെഞ്ചിൽ കിളികൾ പാടി...
ആരൊരാൾ അരികിലായോ..
മധുരമായ് അവളടുത്തു... കൂടെ നടന്നുവോ ..
ചാരെ ചാരെ നേരത്തെല്ലാം
തമ്മിൽ തമ്മിൽ മിണ്ടി ചൊല്ലി
കൂടെ വന്നു ചങ്ങാതി
കാണാദൂരത്തെല്ലാം പോയി
മായക്കാറ്റിൻ തൂവൽ തേടാൻ
ഒന്നായ് അടുത്തതാരോ..
ഓ...ആരൊരാൾ ഓ..നിറങ്ങളായ്
ചേരുന്നിതാ.. ഈ വഴികളിൽ
കണ്മണികളിൽ...

ചാരത്താരോ..നെഞ്ചോരത്താരോ
താരങ്ങൾ തേടും..
പുതിയ വാനം പോലെ
മിന്നും ചിറകുകമായ്..  
പതിയെ നീ അരികിലായോ
അലയുമീ വഴിയലകളിൽ.. കൂടെ നടന്നു

എന്നും തമ്മിൽ കാണും നേരം
ഉള്ളിന്നുള്ളിൽ ആരോ പാടി ആരാണീ ചങ്ങാതി
ദൂരെ മാറും മേഘക്കോളും
മുന്നിൽ ചായും വാനിൽ മാറും
തമ്മിലറിയുന്നേ..
ആരൊരാൾ നിറങ്ങളായ്
ചേരുന്നിതാ ഈ വഴികളിൽ
കണ്മണികളിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aro koode

Additional Info

Year: 
2017

അനുബന്ധവർത്തമാനം