മഴ പാടും

ദൂരെ ദൂരെ വിണ്ണിലെ
മണി താരകം താഴെവന്നോ
മെല്ലെ മെല്ലെ നെഞ്ചിലെ
മായാ ചാമരം വീശിയെന്നോ
കണ്ണിന്‍ കണ്ണിന്‍ കണ്ണിലെ
തേരില്‍ താമര പൂ വിരിഞ്ഞോ
തീരാ നോവിന്‍ ഈണങ്ങള്‍..
കണ്ണില്‍ കവിതകളായ്..

മഴപാടും കുളിരായ് വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനി ആരോ ഇവളോ
അറിയാതോരോമല്‍ പീലി
തിരയുന്നു തമ്മില്‍ നാം..
കാണാതിരുന്ന നേരമാകെ
തന്നെയായി നാം..

മഴപാടും കുളിരായ് വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനി ആരോ ഇവളോ

തഞ്ചി തഞ്ചി.. കൂടെ വന്നു
ആലില തെന്നലായ്..
തമ്മില്‍ തമ്മില്‍ കാത്തിരുന്നു
കാണാത്തൊരീണവുമായ്
മേലെ മേലെ പാറീടെണം
കൂട്ടിനോരാളും വേണം..
എഴഴകോടെ ചേലണിയാന്‍
കിന്നാരം ചൊല്ലാനും ചാരത്തു  ചായാനും
കയ്യെത്തും തേൻകനിയായ്

ദൂരെ ദൂരെ വിണ്ണിലെ
മണി താരകം താഴെ വന്നോ
മെല്ലെ മെല്ലെ നെഞ്ചിലെ..
മായാ ചാമരം വീശിയെന്നോ

മഴപാടും കുളിരായ് വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനി ആരോ ഇവനോ

ചിമ്മിച്ചിമ്മി ചേരുന്നുവോ
താമര നൂലിനാല്‍..
നമ്മിൽ നമ്മെ കോര്‍ത്തിടുന്നു
ഏതേതോ പുണ്യവുമായ്
തീരം ചേരും നീർപളുങ്കായ്
ആതിര ചോലകളായ്..
വാനവില്ലോലും പുഞ്ചിരിയായ്‌
അരികത്തു തിരിപോലെ
തേനോറും പൂപോലെ
മായാത്ത പൗര്‍ണ്ണമിയായ്

ദൂരെ ദൂരെ വിണ്ണിലെ
മണി താരകം താഴെ വന്നോ
മെല്ലെ മെല്ലെ നെഞ്ചിലെ
മായ ചാമരം വീശിയെന്നോ

മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനി ആരോ ഇവനോ
അറിയാതോരോമല്‍ പീലി
തിരയുന്നു തമ്മില്‍ നാം..
കാണാതിരുന്ന നേരമാകെ
തന്നെയായി നാം

മഴ പാടും കുളിരായ് വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനി ആരോ ഇവനോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Mazha padum