ഒരു തൂവൽ കാറ്റേതോ

ന ന ... നാ നാ നനാ....
ഒരു തൂവൽക്കാറ്റേതൊ വഴി തേടും പോലേ...
നറുമഞ്ഞിൻ ഓമൽപ്പാട്ടുമായ്...
ഒരു നേരം തോരാതെ മഴയാവാം കൂടെ...
പിരിയാതൊരു നാളും തമ്മിലായ്...
ഒരു നോക്കിൽ നാം... പറയാതറിയാം...
വെറുതേ വെറുതേ വഴിനീളേ തണലാവാം...
പല നോവെല്ലാം... അകലേ പൊഴിയാം...
പതിയേ പതിയേ മഴവില്ലിൻ ചിറകാവാം....
ന ന ... നാ നാ നനാ....

ചേലോടെ ചാരത്തെന്നും...
ചാഞ്ചാടും ഏതോ പാട്ടിൻ...
ഈണത്തിലലിയാം...
മിന്നാര പൊന്നിൽ മിന്നും... 
മോഹങ്ങളെല്ലാം കണ്ണിൻ...
ചില്ലാകെ നിറയ്ക്കാം...
ഈ മഴയും പുലരിയിൽ... 
വെണ്ണിലവും മേഘവും...
പെയ്യുന്നിതാ കനവിലേ...
വഴികളിൽ ആദ്യമായ്...
ന ന ... നാ നാ നനാ....

ഒരു തൂവൽക്കാറ്റേതൊ വഴി തേടും പോലേ...
നറുമഞ്ഞിൻ ഓമൽപ്പാട്ടുമായ്...
ഒരു നേരം തോരാതെ മഴയാവാം കൂടെ...
പിരിയാതൊരു നാളും തമ്മിലായ്...

ചൊല്ലാതെ വിരിഞ്ഞൊരു... 
നല്ലാമ്പൽ ഇതളൊടു...
കിന്നാരം പറയാം...
മഞ്ചാടി ചെരുവിലെ... 
കണ്ണാടി കടവിലും... 
ആരാരോ വരവായ്...
ഈ പുഴയും തൊടികളും... 
തേനോഴുകും തീരവും...
കാണുന്നിതാ ലിപികളിൽ...
നിറമെഴും താരമായ്...
ന ന ... നാ നാ നനാ....

ഒരു തൂവൽക്കാറ്റേതൊ വഴി തേടും പോലേ...
നറുമഞ്ഞിൻ ഓമൽപ്പാട്ടുമായ്...
ഒരു നേരം തോരാതെ മഴയാവാം കൂടെ...
പിരിയാതൊരു നാളും തമ്മിലായ്...
ഒരു നോക്കിൽ നാം... പറയാതറിയാം...
വെറുതേ വെറുതേ വഴിനീളേ തണലാവാം...
പല നോവെല്ലാം... അകലേ പൊഴിയാം...
പതിയേ പതിയേ മഴവില്ലിൻ ചിറകാവാം....

വീഡിയോ