പറയുവാൻ

പറയുവാൻ മെല്ലെ മൊഴികളും തേടി
ഒരു നിഴൽക്കൂടിനരികിലായ്
നമ്മളെവിടെയോ വീണ ചിറകുകൾ
താനെ നിറങ്ങളായ് തേനിതളുകളായ്
മഞ്ഞുമണിക്കുളിരെന്തിനോ
ഇളവെയിലിലും പതിയെ വരവായ്
നറുമലരുകളാകെയും ചെറു ചിരിയുമായ്
ഇനി പുലരികളുണരുമോ

ചെന്താരം മിന്നുന്നൂ നെഞ്ചോരം പാടുന്നൂ
നിറമഴത്തളിരാരു നീ
തോരാതെ പെയ്യുന്നൂ തീരാതെ ചേരുന്നൂ
കനവുകൾ വെൺ പറവകളായ്
ചെന്താരം മിന്നുന്നൂ നെഞ്ചോരം പാടുന്നൂ
നിറമഴത്തളിരാരു നീ
തോരാതെ പെയ്യുന്നൂ തീരാതെ ചേരുന്നൂ
കനവുകൾ വെൺ പറവകളായ്

ഓ.. ഏതോ രാവിന്നിതളായ്
എന്നോ നിന്നിൽ വിരിയാൻ
നീലാകാശത്തണലായിതാ
ഏതോ തൂവൽത്തളിരായ്
എന്നും നിന്നെ തൊടുവാൻ
എന്റേതായി പറയാൻ
കാണാതെന്നിൽ ചിറകായി നീ
കാണുമ്പോളോ നദിയായ് ഓ..
മായാതീരക്കടവിൽ ഒന്നായ് ചേരാം
മായാതെല്ലാം പറയാം
നീയാണിന്നെന്നരികിൽ
നീയാണെന്നരികിൽ ഒരാൾ ഓ..
നീയാണിന്നെന്നരികിൽ
നീയാണെൻ നിനവിൽ ഒരാൾ ഓ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parayuvaan