കോട്ടയം ശാന്ത
ഒളശ്ശ വരകത്തിൽ പരേതനായ നാരായണപ്പണിക്കരുടേയും സാവിത്രിയമ്മയുടെയും മകളാണ്. ഭർത്താവ് കെ. ആർ. സുരേഷ് വടക്കൻ പറവൂർ ചെറായി സ്വദേശി ആയിരുന്നു. തിരുവനന്തപുരം മ്യൂസിക് കോളെജിൽ നിന്നും സംഗീതത്തിൽ ബിരുദം നേടിയ ശാന്ത. പൊൻകുന്നം വർക്കിയുടെ ‘മനുഷ്യൻ’ എന്ന നാടകത്തിലൂടെ അരങ്ങിൽ എത്തി. പതിനെട്ടാം വയസ്സിൽ സിനിമാ രംഗത്ത് എത്തി. 1955 ഇൽ ഇറങ്ങിയ ‘അനിയത്തി’ ആയിരുന്നു ആദ്യ സിനിമ.
ബ്ലെസ്സിയുടെ ‘പളുങ്ക്’ ലാണ് അവസാനം അഭിനയിച്ചത്. നിരവധി പാട്ടുകൾ സിനിമയിൽ പാടിയിട്ടുണ്ട്. സൂര്യ ടി വി യിലെ ‘പുനർജ്ജന്മം’ എന്ന സീരിയലിൽ അഭിനയിച്ചു വരികയായിരുന്നു മരണം സംഭവിക്കുമ്പോൾ. 300 ഓളം നടിമാർക്ക് ശബ്ദം കൊടുത്തിട്ടുണ്ട്. സീമയുടെ എല്ലാ ചിത്രങ്ങൾക്കും (അവളുടെ രാവുകൾ, അടവുകൾ പതിനെട്ട് എന്നീ ചിത്രങ്ങൾ ഒഴിച്ച്. ഈ ചിത്രങ്ങളിൽ സീമയ്ക്ക് മല്ലികയാണ് ശബ്ദം നൽകിയത്) ശബ്ദം നൽകിയത് ശാന്തയാണ്. സിനിമാ സംഗീതത്തിൽ ഒരു സ്ഥാനം നേടാനായില്ലെങ്കിലും ചില സിനിമകളിൽ അഭിനയിച്ചും നല്ലൊരു ഡബ്ബിങ്ങ് ആർട്ടിസ്റ്റായി പേരെടുത്തും സിനിമാ രംഗത്തു തന്നെ തുടർന്നു.
2007 ഏപ്രിൽ 27 നു അന്തരിച്ചു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അനിയത്തി | എം കൃഷ്ണൻ നായർ | 1955 | |
ജയില്പ്പുള്ളി | പി സുബ്രഹ്മണ്യം | 1957 | |
ജ്ഞാനസുന്ദരി | ആലീസ് | കെ എസ് സേതുമാധവൻ | 1961 |
മൂടുപടം | രാമു കാര്യാട്ട് | 1963 | |
ഡോക്ടർ | എം എസ് മണി | 1963 | |
നിണമണിഞ്ഞ കാൽപ്പാടുകൾ | ലിസി | എൻ എൻ പിഷാരടി | 1963 |
അമ്മയെ കാണാൻ | ജാനകിയമ്മ | പി ഭാസ്ക്കരൻ | 1963 |
ഭാർഗ്ഗവീനിലയം | എ വിൻസന്റ് | 1964 | |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 | |
രാജമല്ലി | മങ്ക | ആർ എസ് പ്രഭു | 1965 |
കൊച്ചുമോൻ | മീന | കെ പദ്മനാഭൻ നായർ | 1965 |
മുതലാളി | മീനാക്ഷി | എം എ വി രാജേന്ദ്രൻ | 1965 |
സ്ഥാനാർത്ഥി സാറാമ്മ | കെ എസ് സേതുമാധവൻ | 1966 | |
മേയർ നായർ | മാല | എസ് ആർ പുട്ടണ്ണ | 1966 |
കളിത്തോഴൻ | കല്യാണി | എം കൃഷ്ണൻ നായർ | 1966 |
പരീക്ഷ | പി ഭാസ്ക്കരൻ | 1967 | |
എൻ ജി ഒ | എസ് എസ് രാജൻ | 1967 | |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 | |
ഭാഗ്യമുദ്ര | എം എ വി രാജേന്ദ്രൻ | 1967 | |
വിരുതൻ ശങ്കു | നാണുക്കുട്ടി | പി വേണു | 1968 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
പദതളിർ തൊഴുതെൻ | ശബരിമല ശ്രീഅയ്യപ്പൻ | അഭയദേവ് | എസ് എം സുബ്ബയ്യ നായിഡു | 1961 | |
നല്ലകാലം വന്നു തായേ | ശബരിമല ശ്രീഅയ്യപ്പൻ | അഭയദേവ് | എസ് എം സുബ്ബയ്യ നായിഡു | 1961 | |
കണ്ണുകളിൽ കവിണയുമായ് | ഭാഗ്യജാതകം | പി ഭാസ്ക്കരൻ | എം എസ് ബാബുരാജ് | 1962 | |
കേളടീ നിന്നെ ഞാൻ | ഡോക്ടർ | പി ഭാസ്ക്കരൻ | ജി ദേവരാജൻ | 1963 | |
പറയുന്നെല്ലാരും പറയുന്നെല്ലാരും | കളഞ്ഞു കിട്ടിയ തങ്കം | വയലാർ രാമവർമ്മ | ജി ദേവരാജൻ | 1964 | |
അമ്പമ്പോ ജീവിക്കാൻ വയ്യേ | നാലുമണിപ്പൂക്കൾ | ബിച്ചു തിരുമല | ജി ദേവരാജൻ | 1978 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പ്രജാപതി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2006 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
പ്രജാപതി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2006 | |
കുലം | ലെനിൻ രാജേന്ദ്രൻ | 1997 | |
വാത്സല്യം | കൊച്ചിൻ ഹനീഫ | 1993 | |
പൂച്ചയ്ക്കാരു മണി കെട്ടും | തുളസീദാസ് | 1992 | ലക്ഷ്മി |
പണ്ടു പണ്ടൊരു രാജകുമാരി | വിജി തമ്പി | 1992 | |
സൂര്യമാനസം | വിജി തമ്പി | 1992 | ഷൗക്കർ ജാനകി |
അയലത്തെ അദ്ദേഹം | രാജസേനൻ | 1992 | |
ആഴിയ്ക്കൊരു മുത്ത് | ഷോഫി | 1989 | |
ഇസബെല്ല | മോഹൻ | 1988 | നന്ദിത ബോസ് |
മറ്റൊരാൾ | കെ ജി ജോർജ്ജ് | 1988 | സീമ |
പാദമുദ്ര | ആർ സുകുമാരൻ | 1988 | |
അച്ചുവേട്ടന്റെ വീട് | ബാലചന്ദ്ര മേനോൻ | 1987 | |
ചേക്കേറാനൊരു ചില്ല | സിബി മലയിൽ | 1986 | |
ചൂടാത്ത പൂക്കൾ | എം എസ് ബേബി | 1985 | ലക്ഷ്മി |
കണ്ടു കണ്ടറിഞ്ഞു | സാജൻ | 1985 | |
വസന്തസേന | കെ വിജയന് | 1985 | സീമ |
ഒരുനാൾ ഇന്നൊരു നാൾ | ടി എസ് സുരേഷ് ബാബു | 1985 | |
ബോയിംഗ് ബോയിംഗ് | പ്രിയദർശൻ | 1985 | |
ഉയരങ്ങളിൽ | ഐ വി ശശി | 1984 | കാജൽ കിരൺ |
സാഗരസംഗമം | കെ വിശ്വനാഥ് | 1984 | ജയപ്രദ |
Edit History of കോട്ടയം ശാന്ത
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
19 Feb 2022 - 10:49 | Achinthya | |
7 Mar 2021 - 13:05 | shyamapradeep | |
7 Mar 2021 - 12:47 | shyamapradeep | |
2 Jan 2013 - 09:50 | Kiranz | ഫോട്ടോ ചേർത്തു |
2 Jan 2013 - 09:30 | Adithyan | |
26 Sep 2010 - 00:54 | Kiranz | |
26 Feb 2009 - 01:40 | tester |
Contribution |
---|
ഗ്യാലറിയിലെ ഫോട്ടോ നൽകിയത് Mahesh Dgkr |