ആർ കെ ശേഖർ
മൈലാപ്പൂർ ക്ഷേത്രത്തിലെ ഭജന പാട്ടുകാരനായിരുന്ന ശേഖറിന്റെ മകനായി 1933 ജൂൺ 21 ആം തിയതി ചെന്നൈ കിഴാനൂരിൽ ജനിച്ചു. മലയാള നാടകങ്ങൾക്കു സംഗീതം നിർവ്വഹിച്ചു കൊണ്ടാണ് ശേഖർ കരിയർ ആരംഭിക്കുന്നത്. മ്യൂസിക് കണ്ടക്ടറും അറേയ്ഞ്ചറുമായി ചലച്ചിത്രരംഗത്തും സജീവമായ അദ്ദേഹം ഇന്ത്യയിലാകെ പ്രശസ്തനായിരുന്നു. 1964 ൽ കുഞ്ചാക്കോയുടെ ചരിത്രസിനിമയായ പഴശ്ശിരാജ എന്ന മലയാള ചിത്രത്തിലായിരുന്നു അദ്ദേഹം ആദ്യമായി ഈണമിട്ടത്. അതിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി. പിന്നീടങ്ങോട്ട് 22 സിനിമകൾ ചെയ്തു. ഇവയിൽ ആയിഷ/ടാക്സികാർ/യുദ്ധഭൂമി/തിരുവാഭരണം/ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗാനങ്ങളെക്കാൾ ഹോളിവുഡ് നിലവാരം പുലർത്തിയ പശ്ചാത്തല സംഗീതമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ചോറ്റാനിക്കര അമ്മ എന്ന സിനിമക്കായിരുന്നു അദ്ദേഹം അവസാനമായി സംഗീതം നൽകിയത്. ആ സിനിമ റിലീസായ ദിവസം തന്റെ നാൽപ്പത്തിമൂന്നാം വയസിൽ 1976 സെപ്റ്റംബർ 9 ആം തിയതി അദ്ദേഹം അന്തരിച്ചു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ഉണ്ടായ അദ്ദേഹത്തിന്റെ മരണത്തെ ചുറ്റിപ്പറ്റി അനവധി കഥകളും പ്രചരിച്ചു. എതിരാളികൾ ദുർമന്ത്രവാദം നടത്തിയതുമൂലമാണ് അദ്ദേഹം മരിച്ചതെന്ന് പറയപ്പെടുന്നുണ്ട്. കസ്തൂരിയാണ് ഭാര്യ/ പ്രശസ്ത സംഗീത സംവിധായാകൻ റഹ്മാനുൾപ്പെടെ നാലു മക്കൾ/ മൂത്ത മകൾ എ. ആർ. റയിഹാനയും ഗായികയും സംഗീതസംവിധായികയുമാണ്. ഇദ്ദേഹത്തിന്റെ മരണത്തോടെ 1989 ൽ ഇദ്ദേഹത്തിന്റെ കുടുംബം ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കുകയുണ്ടായി.
റീ-റെക്കോഡിങ്
റീ-റെക്കോഡിങ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
രാഗിണി | പി ബി ഉണ്ണി | 1968 |
സംഗീതം
Music Assistant
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ജ്ഞാനസുന്ദരി | കെ എസ് സേതുമാധവൻ | 1961 |
കൊച്ചിൻ എക്സ്പ്രസ്സ് | എം കൃഷ്ണൻ നായർ | 1967 |
തുലാഭാരം | എ വിൻസന്റ് | 1968 |
അഗ്നിപരീക്ഷ | എം കൃഷ്ണൻ നായർ | 1968 |
പാടുന്ന പുഴ | എം കൃഷ്ണൻ നായർ | 1968 |
നദി | എ വിൻസന്റ് | 1969 |
അടിമകൾ | കെ എസ് സേതുമാധവൻ | 1969 |
ഡേയ്ഞ്ചർ ബിസ്ക്കറ്റ് | എ ബി രാജ് | 1969 |
കടൽപ്പാലം | കെ എസ് സേതുമാധവൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
എഴുതാത്ത കഥ | എ ബി രാജ് | 1970 |
ലോട്ടറി ടിക്കറ്റ് | എ ബി രാജ് | 1970 |
പൂമ്പാറ്റ | ബി കെ പൊറ്റക്കാട് | 1971 |
തെറ്റ് | കെ എസ് സേതുമാധവൻ | 1971 |
അനുഭവങ്ങൾ പാളിച്ചകൾ | കെ എസ് സേതുമാധവൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
കരകാണാക്കടൽ | കെ എസ് സേതുമാധവൻ | 1971 |
ലൈൻ ബസ് | കെ എസ് സേതുമാധവൻ | 1971 |
മറുനാട്ടിൽ ഒരു മലയാളി | എ ബി രാജ് | 1971 |
ഗന്ധർവ്വക്ഷേത്രം | എ വിൻസന്റ് | 1972 |
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
കുപ്പിവള | എസ് എസ് രാജൻ | 1965 |
കല്യാണ ഫോട്ടോ | ജെ ഡി തോട്ടാൻ | 1965 |
അർച്ചന | കെ എസ് സേതുമാധവൻ | 1966 |
സ്റ്റേഷൻ മാസ്റ്റർ | പി എ തോമസ് | 1966 |
സ്ഥാനാർത്ഥി സാറാമ്മ | കെ എസ് സേതുമാധവൻ | 1966 |
ആൽമരം | എ വിൻസന്റ് | 1969 |
സി ഐ ഡി നസീർ | പി വേണു | 1971 |
അനന്തശയനം | കെ സുകുമാരൻ | 1972 |
പുഷ്പാഞ്ജലി | ജെ ശശികുമാർ | 1972 |
തീർത്ഥയാത്ര | എ വിൻസന്റ് | 1972 |
പഞ്ചവടി | ജെ ശശികുമാർ | 1973 |
തെക്കൻ കാറ്റ് | ജെ ശശികുമാർ | 1973 |
പൂന്തേനരുവി | ജെ ശശികുമാർ | 1974 |
അതിഥി | കെ പി കുമാരൻ | 1975 |
ചട്ടമ്പിക്കല്ല്യാണി | ജെ ശശികുമാർ | 1975 |
പിക്നിക് | ജെ ശശികുമാർ | 1975 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
സീമന്തപുത്രൻ | എ ബി രാജ് | 1976 |