ചിറകറ്റു വീണൊരു

ചിറകറ്റു വീണൊരു കൊച്ചുതുമ്പീ
വയനാടൻ കാട്ടിലെ കൊച്ചു തുമ്പീ
ഇവിടെപ്പിരിഞ്ഞാലും പ്രാണൻ കൊഴിഞ്ഞാലും
ഇനിയുമൊരിക്കൽ നാം ഒന്നുചേരും

കാറ്റത്തു വെച്ച വിളക്കു പോലെ
കാലത്തുദിച്ച നിലാവ് പോലെ
ജയിലഴിക്കുള്ളിലെൻ ജീവന്റെ ജീവനെ
കണികാണും നേരം കരഞ്ഞു പോകും

കരയല്ലേ പിടയല്ലേ കൊച്ചുതുമ്പീ
കണ്ണുനീർക്കാട്ടിലെ കൊച്ചുതുമ്പീ
ഇണപിരിയാതെ നാം ഒരുമിച്ചു വാഴുവാൻ
ഇനിയത്തെ ജന്മത്തിൽ ഒന്നു ചേരും
(ചിറകറ്റു വീണൊരു... )

ജാതകം നോക്കാതെ ജാതിയും നോക്കാതെ
ജീവിതസ്വപ്നങ്ങൾ ഒന്നു ചേർന്നു
ചിതയിലടിഞ്ഞാലും ചാരമായ് തീർന്നാലും
ഹൃദയബന്ധങ്ങൾ നശിക്കുകില്ലാ

കാറ്റത്തു വെച്ച വിളക്കു പോലെ
കാലത്തുദിച്ച നിലാവ് പോലെ
ജയിലഴിക്കുള്ളിലെൻ ജീവന്റെ ജീവനെ
കണികാണും നേരം കരഞ്ഞു പോകും

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chirakattu veenoru