കണ്ണു രണ്ടും താമരപ്പൂ

 

കണ്ണു രണ്ടും താമരപ്പൂ
ചുണ്ടില്‍ മുത്തണി മുല്ലപ്പൂ (2)
കണ്ണു രണ്ടും താമരപ്പൂ
ചുണ്ടില്‍ മുത്തണി മുല്ലപ്പൂ
ആ ... ആ.. .ആ... 

അന്ത:പ്പുരത്തിലെ ചന്ദനക്കട്ടിലില്‍
ആട്ടിയുറക്കാനല്ലല്ലോ (2)
അന്ത:പ്പുരത്തിലെ ചന്ദനക്കട്ടിലില്‍
ആട്ടിയുറക്കാനല്ലല്ലോ
അങ്കത്തേരില്‍നിന്നച്ഛന്‍ തന്നതീ
തങ്കപ്പുഞ്ചിരി പൂമാലാ (2)
കണ്ണു രണ്ടും താമരപ്പൂ
ചുണ്ടില്‍ മുത്തണി മുല്ലപ്പൂ (2)

ഓമനത്തിങ്കള്‍ കിടാവോ പാടിക്കൊ-
ണ്ടൂഞ്ഞാലാട്ടാനല്ലല്ലോ (2)
ഓമനത്തിങ്കള്‍ കിടാവോ പാടിക്കൊ-
ണ്ടൂഞ്ഞാലാട്ടാനല്ലല്ലോ (2)
പുത്തരിയങ്കപ്പാട്ടുകള്‍ മൂളിക്കൊ-
ണ്ടച്ഛന്‍ തന്നതീ പൂമാലാ (2) 
കണ്ണു രണ്ടും താമരപ്പൂ
ചുണ്ടില്‍ മുത്തണി മുല്ലപ്പൂ (2)

മാമലനാ‍ടിന്റെ ചോരതുടിക്കണ 
മാമാങ്കത്തിനു പോകുമ്പോള്‍ (2)
മാമലനാ‍ടിന്റെ ചോരതുടിക്കണ 
മാമാങ്കത്തിനു പോകുമ്പോള്‍ (2)
അപ്പടവാളിനു ചാര്‍ത്താനാണെന്റെ
അമ്മിണിക്കുട്ടനീ പൂമാലാ (2)
കണ്ണു രണ്ടും താമരപ്പൂ
ചുണ്ടില്‍ മുത്തണി മുല്ലപ്പൂ (2)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Kannu randum thaamarappoo