പാതിരാപ്പൂവുകൾ വാർമുടിക്കെട്ടിൽ

പാതിരാപ്പൂവുകള്‍ വാര്‍മുടിക്കെട്ടില്‍
ചൂടാറില്ലല്ലോ - ഞാന്‍ ചൂടാറില്ലല്ലോ
പണ്ടു പാടിയ മാരകാകളി 
പാടാറില്ലല്ലോ - ഞാന്‍ പാടാറില്ലല്ലോ

പാതിരാപ്പൂവുകള്‍ വാര്‍മുടിക്കെട്ടില്‍
ചൂടാറില്ലല്ലോ - ഞാന്‍ ചൂടാറില്ലല്ലോ

പൂജയ്ക്കൊരുക്കിയ തുളസിക്കതിരേ
ചൂടാറുള്ളൂ ഞാന്‍
പഴശ്ശി എഴുതിയ വിരഹഗാനമേ 
പാടാറുള്ളൂ ഞാന്‍ - ഇന്നും 
പാടാറുള്ളൂ ഞാന്‍

പാതിരാപ്പൂവുകള്‍ വാര്‍മുടിക്കെട്ടില്‍
ചൂടാറില്ലല്ലോ - ഞാന്‍ ചൂടാറില്ലല്ലോ

അങ്ങു നല്‍കിയ ചന്ദനത്തംബുരു 
എങ്ങനെ മീട്ടും ഞാന്‍ 
കമ്പിയില്‍ കൈവിരല്‍ മുട്ടും നേരം
കണ്ണു നിറയുമല്ലോ - എന്റെ
കണ്ണു നിറയുമല്ലോ

പാതിരാപ്പൂവുകള്‍ വാര്‍മുടിക്കെട്ടില്‍
ചൂടാറില്ലല്ലോ - ഞാന്‍ ചൂടാറില്ലല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paathirappoovukal

Additional Info

Year: 
1964

അനുബന്ധവർത്തമാനം