മനോരാജ്യത്തിൻ മാളിക കെട്ടിയ

മനോരാജ്യത്ത് മാളിക കെട്ടിയ 
മന്ത്രികുമാരാ...  മന്ത്രികുമാരാ  (2)
ഒരു കൊടുങ്കാറ്റതു തകര്‍ക്കാന്‍ 
ഓടി ഓടി വന്നല്ലോ 
ഓടി ഓടി വന്നല്ലോ 

കണ്ണുനീരില്‍ കിളിര്‍ക്കാത്ത 
കണ്ണുനീരില്‍ തളിര്‍ക്കാത്ത 
കഥയുണ്ടോ - പ്രേമ കഥയുണ്ടോ 
കഥയുണ്ടോ - പ്രേമ കഥയുണ്ടോ

അങ്ങനെയങ്ങനെ എന്‍ കരള്‍ക്കൂട്ടില്‍
ഒരന്തപ്പുരക്കിളി വന്നു (2)
പാതി ചാരിയ വാതില്‍ തുറന്നു 
പാദസ്വരങ്ങള്‍ ഉതിര്‍ന്നു
പാദസ്വരങ്ങള്‍ ഉതിര്‍ന്നു

ഖല്‍ബിലിരിക്കണ പൊന്നുസുല്‍ത്താനേ 
കാണാന്‍ കൊതിച്ചൊരു പൊന്നുസുല്‍ത്താനേ
പുത്തന്‍ അനുരാഗ ഗാനങ്ങള്‍ പാടി 
ഗിത്താര്‍ മീട്ടുക നീ

ആരമ്പമാണിക്യ പൂങ്കനിത്തേനാണേ 
ആശിച്ചു കൈവന്ന പോന്നോമാലാളേ
ചിത്രവര്‍ണ്ണക്കിളി ചിങ്കാരപ്പൈങ്കിളി 
നൃത്തം വയ്ക്കുക നീ
നൃത്തം വയ്ക്കുക നീ

മേഘഗര്‍ജ്ജനമല്ല കൊടുങ്കാറ്റല്ല
വൃക്ഷശാഖികളുലച്ചൊരു ജിന്ന് വന്നിറങ്ങുന്നു
മുഷ്താഖേ നീ എന്തിനീ സ്വപ്നം കണ്ടുറങ്ങുന്ന 
കൊച്ചു പെണ്‍കിടാവിനെ 
കൊണ്ടുപോകുന്നൂ ദൂരേ.. 

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manoraajythu maalika

Additional Info