സ്വർണ്ണവർണ്ണത്തട്ടമിട്ട സുന്ദരിപ്പെണ്ണേ
സ്വര്‍ണ്ണവര്‍ണ്ണത്തട്ടമിട്ട സുന്ദരിപ്പെണ്ണേ - നിന്റെ
പുന്നാരപ്പുതുമാരന്‍ വരണൊണ്ട്
പുന്നാരപ്പുതുമാരന്‍ വരണൊണ്ട്
(സ്വര്‍ണ്ണവര്‍ണ്ണ... )
അനങ്ങുമ്പോളലുക്കത്ത് കിലുങ്ങേണം
അരമണി കിലുകിലെ കുലുങ്ങേണം (2)
മദനപ്പൂങ്കാവനത്തില്‍ മണവാളന്‍ വരും നേരം
മഴവില്ലു കവിളത്തു വിരിയേണം - ഇന്നു
മൈലാഞ്ചിയണിഞ്ഞു പെണ്ണൊരുങ്ങേണം - ഇന്നു
മൈലാഞ്ചിയണിഞ്ഞു പെണ്ണൊരുങ്ങേണം
പുത്തന്മണിയറ വാതിലടച്ച്
പട്ടുകിടക്ക കുടഞ്ഞു വിരിച്ച് (2)
കട്ടിലിലപ്പിടിയത്തര്‍ തളിക്കണ-
മവനെയിരുത്തേണം - പിന്നെ?
കസ്തൂരിവെറ്റില തേച്ചുതെറുക്കണം
കള്ളനു നല്‍കേണം ആ കള്ളനു നല്‍കേണം - പിന്നെ?
പുത്തന്‍ മണവാട്ടിയിന്നത്തെ രാത്രിയില്‍
ഒന്നിച്ചുറങ്ങേണം - നിങ്ങള്‍ ഒന്നിച്ചുറങ്ങേണം
സ്വര്‍ണ്ണവര്‍ണ്ണത്തട്ടമിട്ട സുന്ദരിപ്പെണ്ണേ നിന്റെ
പുന്നാരപ്പുതുമാരന്‍ വരണൊണ്ട്
പുന്നാരപ്പുതുമാരന്‍ വരണൊണ്ട്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Swarna varna thattamitta
Additional Info
ഗാനശാഖ: