ലൈൻ ബസ്
മകളെ പഠിപ്പിച്ച് ഡിഗ്രിക്കാരിയാക്കാൻ മോഹിച്ച ഒരു കൊച്ചുകുടുംബം. വിധി അവരുടെ ആഗ്രഹം സഫലമാക്കാൻ വഴിയൊരുക്കിയോ? ഉത്തരം "ലൈൻ ബസ്സി"ലൂടെ.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ഗോപി | |
ചന്ദ്രസേനൻ | |
സരസമ്മ | |
കത്രീന | |
കൂടന് ഗോവിന്ദപ്പിള്ള | |
പങ്കിയമ്മ | |
ചാത്തു | |
വറീത് | |
പ്രിയമ്മ | |
രവി |
കഥ സംഗ്രഹം
തനി നാട്ടിന്പുറത്തുകാരിയായ സരസമ്മ (ജയഭാരതി) പത്താംക്ലാസ് കഴിഞ്ഞു ഗ്രാമത്തിൽ നിന്നും വളരെ അകലെയുള്ള കോട്ടയത്തിലെ ഒരു കോളേജിൽ പ്രീഡിഗ്രിക്ക് ചേരുന്നു. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് അവളുടേത്. ഏക വരുമാനം പാട്ടാളത്തിൽ സേവനം അനുഷ്ഠിക്കുന്ന അവളുടെ സഹോദരൻ അയയ്ക്കുന്ന പണമാണ്. അവൾ ദിവസവും യാത്ര ചെയ്യുന്നത് ഒരു ലൈൻ ബസ്സിലാണ്. കോട്ടയത്ത് കോളേജ് എവിടെയാണെന്നോ കോളേജിൽ എങ്ങനെയാണ് അഡ്മിഷൻ എടുക്കേണ്ടത് എന്നോ അറിയാത്ത അവളുടെ അച്ഛൻ കൂടൻ ഗോവിന്ദപ്പിള്ള (അടൂർ ഭാസി) സഹായത്തിനായി അഭ്യർത്ഥിക്കുന്നത് ബസ്സിലെ ടിക്കറ്റ് ചെക്കറായ ഗോപിയോടാണ് (മധു). ആ പരിചയം ഗോപിയെയും, സരസമ്മയെയും തമ്മിൽ അടുപ്പിക്കുന്നു. അത് പിന്നീട് പ്രേമമായി മാറുന്നു. തനി നാട്ടിന്പുറത്തു വേഷത്തിൽ ദിവസവും കോളേജിൽ എത്തുന്ന അവളെ പരിഷ്ക്കാരികളായ വിദ്യാർത്ഥികൾ കളിയാക്കുന്നു. അതിനാൽ അവൾ രൂപം മാറ്റാൻ തീരുമാനിക്കുന്നു. പക്ഷെ അനുയോജ്യമായ വസ്ത്രങ്ങളും, ചമയ വസ്തുക്കളും എവിടന്നു വാങ്ങിക്കണം എന്ന നിശ്ചയമില്ലാത്തതു കൊണ്ട് അവൾ ഗോപിയുടെ സഹായം വീണ്ടും തേടുന്നു. ഗോപി സരസമ്മയ്ക്ക് യോജിക്കുന്ന വസ്ത്രങ്ങൾ, ചമയ വസ്തുക്കൾ ഒക്കെ വാങ്ങിച്ചു കൊടുക്കുക മാത്രമല്ല എങ്ങനെ ചമഞ്ഞൊരുങ്ങണം എന്നും പറഞ്ഞു കൊടുക്കുന്നു. ഈ സന്ദർഭത്തിൽ ഗോപി അവൾക്കു വാക്കു കൊടുക്കുന്നു “ഞാൻ നിന്നെ കെട്ടും, നിന്റെ ഡിഗ്രി പഠിത്തം കഴിഞ്ഞ ശേഷം”.
കോളേജിലെ പൂവാലനാണ് ചന്ദ്രസേനൻ (കെ.പി.ഉമ്മർ). പട്ടണത്തിലെ പേരുകേട്ട ജഡ്ജിയുടെ മകനാണ്; ധനികനും. അവന്റെ വലയിൽ വീഴാത്ത പെൺകുട്ടികൾ കുറവാണ്. അവൻ സരസമ്മയ്ക്കും വലവീശുന്നു. പക്ഷെ അവൾ അവനു പിടികൊടുക്കാതെ വഴുതി നീങ്ങുന്നു. ഒരിക്കൽ അവൻ അവൾക്കു നൽകിയ പ്രേമലേഖനം അവളുടെ പുസ്തകത്തിൽ നിന്നും ബസ്സിൽ വീഴുന്നു, അത് ഗോപി കണ്ടെടുത്ത് കോളേജ് പ്രിൻസിപ്പലിൻ്റെ പക്കൽ ഏൽപ്പിക്കുന്നത് കാരണം ചന്ദ്രസേനനെ കോളേജിൽ നിന്നും പിരിച്ചുവിടുന്നു. അതിനു കാരണക്കാരൻ ഗോപിയാണ് എന്നറിഞ്ഞതും ചന്ദ്രസേനൻ പക മനസ്സിൽ കരുതിവയ്ക്കുന്നു.
ഒരിക്കൽ കോളേജ് ഫീസ് അടക്കാനുള്ള പണം കൈയ്യിൽ ഇല്ലാതെ സരസമ്മ വലയുന്നു. ഗോപിയുടെ സഹായം തേടാൻ നോക്കുമ്പോൾ അവൻ ആ സമയത്തു അവധിയിലാണെന്നു അറിയുന്നു. അതിനാൽ അവൾ ചന്ദ്രസേനന്റെ സഹായം കൈപ്പറ്റായി അവനെക്കുറിച്ച് കോളേജിലെ കുട്ടികളോട് അന്വേഷിക്കുന്നു. തന്നെ അന്വേഷിച്ചതറിഞ്ഞ ചന്ദ്രസേനൻ അവളെത്തേടി അവളുടെ ഗ്രാമത്തിൽ എത്തുന്നു. ആ സമയത്ത് തിരിച്ചെത്തിയ ഗോപി അവനെ കാണാനിടയാകുകയും, അവനുമായി ഉടക്കി അവനെ പറഞ്ഞുവിടുകയും ചെയ്യുന്നു. ചന്ദ്രസേനനുമായി ഉടക്കിയത് കാരണം ഗോപിക്ക് ജോലി നഷ്ടപ്പെടുന്നു - കാരണം, ബസ്സ് മുതലാളിയും, ചന്ദ്രസേനന്റെ അച്ഛനും നല്ല സുഹൃത്തുക്കളായിരുന്നു.
കോളേജിൽ ഫീസ് അടക്കേണ്ട ദിവസം കഴിഞ്ഞതിനാൽ സരസമ്മയ്ക്ക് തുടർന്ന് ക്ലാസ്സിൽ പോകാൻ കഴിയാതെ വരുന്നു. ഈ സമയത്തു കൂനിന്മേൽ കുരു എന്ന കണക്കിൽ അതിർത്തിയിലെ യുദ്ധത്തിൽ അവളുടെ സഹോദരൻ വീരമൃത്യു വരിച്ചു എന്ന വാർത്തയും വരുന്നു. ഗോപി അവൾക്ക് വേണ്ട ഫീസ് നൽകാം എന്ന് പറയുന്നുവെങ്കിലും അവൾ അത് നിരസിക്കുന്നു. കുടുംബത്തെ പുലർത്താൻ ഏതെങ്കിലും ജോലിക്കു പോകാം എന്ന് തീരുമാനിക്കുന്നു. ഗോപിയും പട്ടണത്തിൽ പോയി ടാക്സി ഓടിച്ചു ജീവിക്കാം എന്ന് തീരുമാനിക്കുന്നു.
ഈ സമയത്തു ചന്ദ്രസേനൻ കരകൗശല വസ്തുക്കൾ വിൽക്കുന്ന ഒരു ഷോറൂം കോട്ടയത്ത് തുറക്കുന്നു. അതിൽ സെയിൽസ് ഗേൾസിനെ ആവശ്യമുണ്ടെന്ന പരസ്യം പത്രത്തിൽ കൊടുക്കുന്നു. അത് കാണുന്ന, സരസമ്മ ചന്ദ്രസേനന്റെ സ്ഥാപനമാണെന്നറിയാതെ, അപേക്ഷ അയയ്ക്കുന്നു. ഇന്റർവ്യൂവിന് പോകുമ്പോൾ അത് ചന്ദ്രസേനന്റെതാണെന്നറിഞ്ഞതും ജോലി കിട്ടിയാലും അവിടെ ചേരണോ വേണ്ടയോ എന്ന ചിന്താക്കുഴപ്പത്തിലാവുന്നു. ഈ സമയത്ത് ചന്ദ്രസേനൻ നായികയുടെ വീട്ടിൽ വന്നു വീട്ടുകാരെ തന്റെ വലയിൽ വീഴ്ത്തി സരസമ്മയെ ജോലിയിൽ പ്രവേശിക്കാൻ പ്രേരിപ്പിക്കുന്നു. കൂടെ അവളുടെ അനുജത്തി പ്രിയമ്മയേയും (പ്രമീള) നോട്ടമിടുന്നു. ഈ കാര്യങ്ങളൊന്നും ഗോപി അറിയുന്നില്ല.
ചന്ദ്രസേനന്റെ പെരുമാറ്റത്തിൽ അവൻ മാന്യനാണെന്ന് വിശ്വസിച്ചും തരക്കേടില്ലാത്ത ശമ്പളം വാഗ്ദാനം ചെയ്തത് കൊണ്ടും വീട്ടുകാരുടെ നിർബന്ധപ്രകാരം സരസമ്മ ചന്ദ്രസേനനറെ സ്ഥാപനത്തിൽ ജോലിക്ക് ചേരുന്നു. ജോലിയിൽ പ്രവേശിച്ച സരസമ്മയെ ട്രെയിനിങ്ങിനാണെന്ന വ്യാജേന ചന്ദ്രസേനൻ തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുന്നു, കൂടെ വേറെ ചില പെൺകുട്ടികളെയും. അവിടെ ചന്ദ്രസേനനും മറ്റു പെൺകുട്ടികളും ചേർന്ന് മദ്യം കഴിക്കുന്നത് കണ്ടു അവൾ അമ്പരക്കുന്നു. അവർ അവളെയും മദ്യം കഴിക്കാൻ നിർബന്ധിക്കുന്നു. അതിന് അവൾ വഴങ്ങാത്തതിനാൽ കൂൾ ഡ്രിങ്ക്സിൽ മയക്കു മരുന്ന് കലർത്തി അവൾക്കു കൊടുക്കുന്നു. അത് കുടിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന അവളുമായി ചന്ദ്രസേനൻ ശാരീരികബന്ധത്തിൽ ഏർപ്പെടുന്നു. ബോധം വന്നശേഷം തനിക്കു സംഭവിച്ചതറിഞ്ഞ അവൾ വാവിട്ട് കരയുന്നു. ചന്ദ്രസേനൻ, അവളെ കല്യാണം കഴിച്ചു കൊള്ളാം എന്നു പറഞ്ഞ് സമാധാനിപ്പിക്കുന്നു. അതു വിശ്വസിച്ച അവൾ അവന്റെ കൂടെ രണ്ടു മൂന്നു ദിവസങ്ങൾ കൂടി അവിടെക്കഴിയുന്നു. ഒരു ട്രിപ്പുമായി തിരുവനന്തപുരത്തു വരുന്ന ഗോപി, സരസമ്മയും, ചന്ദ്രസേനനും കാറിൽ സഞ്ചരിക്കുന്നത് കണ്ട് അമ്പരന്നു പോവുന്നു.
Audio & Recording
ചമയം
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
വില്ലു കെട്ടിയ കടുക്കനിട്ടൊരുമോഹനം |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം പി മാധുരി, ലത രാജു, കോറസ് |
നം. 2 |
ഗാനം
മിന്നും പൊന്നും കിരീടം |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം പി ലീല |
നം. 3 |
ഗാനം
തൃക്കാക്കരെ പൂ പോരാഞ്ഞ് |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം പി മാധുരി |
നം. 4 |
ഗാനം
അദ്വൈതം ജനിച്ച നാട്ടിൽചക്രവാകം |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ് |