വില്ലു കെട്ടിയ കടുക്കനിട്ടൊരു
വില്ലു കെട്ടിയ കടുക്കനിട്ടൊരു വലിയമ്മാവൻ
തലയിൽ വെള്ളിരോമ കുടുമവെച്ചൊരു വലിയമ്മാവൻ
വടക്കു വടക്ക് വേലേം പൂരോം കാണാൻ പോയപ്പോൾ
ഒരു വെളുത്ത കുതിരയെ വെലയ്ക്കു വാങ്ങി വലിയമ്മാവൻ ( വില്ലു...)
ആറു പെറ്റിട്ടാറും ചത്തൊരു വലിയമ്മായി
നമ്മളെ മാറിമാറിയുമ്മ വയ്ക്കണ വലിയമ്മായി
തോളു മുട്ടണ തോടയാട്ടിക്കളിച്ചു വന്നപ്പോൾ കണ്ടത്
വാലുപൊക്കി കൂത്തുപറക്കണ വെള്ളക്കുതിര
ഞെക്കുമ്പോൾ ചാടും കുതിര
ഞൊണ്ടിക്കൊണ്ടോടും കുതിര
പടക്കുതിര കളിക്കുതിര പാവക്കുതിര
വില്ലു കെട്ടിയ കടുക്കനിട്ടൊരു വലിയമ്മാവൻ
തലയിൽ വെള്ളിരോമ കുടുമവെച്ചൊരു വലിയമ്മാവൻ
വടക്കു വടക്കു വേലേം പൂരോം കാണാൻ പോയപ്പോൾ
ഒരു വെളുത്ത മുത്തുക്കുടുക്ക വാങ്ങി വലിയമ്മാവൻ
ആറു പെറ്റിട്ടാറും കിട്ടിയ ചെറിയമ്മായി
നാക്കിനു നൂറുകാതം നീളമുള്ളൊരു ചെറിയമ്മായി
ചേല ചുറ്റിയ പോത്തു പോലെ കുലുങ്ങിവന്നപ്പോൾ കണ്ടത്
നാലുകെട്ടിൽ മുത്തുകിലുങ്ങണ കൊച്ചു കുടുക്ക
അന്നാരം മുത്തുകുടുക്ക പുന്നാരം മുത്തുക്കുടുക്ക
എടു കുടുക്കേ ഇടു കുടുക്കേ പൊന്നും പണവും ( വില്ലു...)