അദ്വൈതം ജനിച്ച നാട്ടിൽ

അദ്വൈതം ജനിച്ച നാട്ടിൽ
ആദിശങ്കരൻ ജനിച്ച നാട്ടിൽ 
ആയിരം ജാതികൾ ആയിരം മതങ്ങൾ
ആയിരം ദൈവങ്ങൾ
(അദ്വൈതം..)

മതങ്ങൾ ജനിയ്ക്കും മതങ്ങൾ മരിയ്ക്കും
മനുഷ്യനൊന്നേ വഴിയുള്ളൂ
നിത്യസ്നേഹം തെളിക്കുന്ന വീഥി
സത്യാന്വേഷണ വീഥി
നിത്യസ്നേഹം തെളിക്കുന്ന വീഥി
സത്യാന്വേഷണ വീഥി - യുഗങ്ങൾ
രക്തംചിന്തിയ വീഥി
അദ്വൈതം ജനിച്ച നാട്ടിൽ

പ്രപഞ്ചംമുഴുവൻ വെളിച്ചംനൽകാൻ
പകലിനൊന്നേ വിളക്കുള്ളൂ 
ലക്ഷംനക്ഷത്ര ദീപങ്ങൾകൊളുത്തി
സ്വപ്നംകാണുന്നു രാത്രി
ലക്ഷംനക്ഷത്ര ദീപങ്ങൾകൊളുത്തി
സ്വപ്നംകാണുന്നു രാത്രി - വെളിച്ചം
സ്വപ്നം കാണുന്നു രാത്രി
(അദ്വൈതം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Adwaitham janicha naattil

Additional Info

അനുബന്ധവർത്തമാനം