R K Sekhar

സംഗീതം നല്കിയ ഗാനങ്ങൾ: 4

 പഴശ്ശിരാജ എന്ന ചിത്രത്തിലെ “ചൊട്ടമുതൽ ചുടലവരെ“ എന്ന ഗാനം കേൾക്കാത്തവരായി കേരളീയർ ഉണ്ടാവാനിടയില്ല.തമിഴ്നാട സർക്കാരിൽ സാധാരന ഇലക്ട്രീഷ്യനായതിനു ശേഷം പടിപടിയായി ഉയർന്ന് ചലച്ചിത്രസംഗീത രംഗത്ത് പ്രവേശിക്കുകയും മലയാള ചലച്ചിത്രസംഗീത സംവിധാ‍യകരിൽ പലർക്കും സഹായിയായും പ്രവർത്തിച്ച പാരമ്പര്യവുമായാണ് പഴശ്ശിരാജക്ക് സംഗീതം പകർന്നത്. തുടർന്ന് പല ചലച്ചിത്രങ്ങളുടേയും സംഗീത സംവിധായകനായി അറിയപ്പെട്ടുവെങ്കിലും കാലമേറെക്കഴിയുന്നതിനു മുൻപ് മാരകരോഗബാധിതനായി മരിക്കുകയായിരുന്നു.

മൂന്നു പെണ്മക്കളും ഭാര്യയും ദിലീപ് എന്ന മകനുമായിരുന്നു ശേഖറിന്റെ കുടുംബം.മരിക്കുമ്പോൾ ദാരിദ്ര്യം അടക്കിവാണിരുന്ന ആ കുടുംബത്തിന് ആശ്രയമായിരുന്നത് സംഗീതരംഗത്ത് പിൽക്കാലത്ത് സ്വന്തം കൈമുദ്ര പതിപ്പിച്ച മകൻ ദിലീപ് ആയിരുന്നു.പിൽക്കാലത്ത് മുസ്ലീം മതം സ്വീകരിച്ച് ദിലീപ് ഇന്ന് എ.ആർ റഹ്മാൻ എന്ന് അറിയപ്പെടുന്നു.