മുതുകുളം രാഘവൻ പിള്ള
മുതുകുളം രാഘവൻപിള്ള
അഭിനേതാവ്,ഗാനരചയിതാവ്,തിരക്കഥാകൃത്ത്
1900 ജനുവരിയിൽ ഹരിപ്പാടിനടുത്ത് മുതുകുളം കാഴ്ചകാണിത്തറയിൽ ഇടശ്ശേരിയിൽ വേലുപ്പിള്ളയുടെയും കാർത്യായനിഅമ്മയുടെയും മകനായി ജനനം. നാടകങ്ങളിലൂടെയായിരുന്നു കലാജീവിതത്തിന്റെ തുടക്കം.ചെറിയ കാലയളവിനുള്ളിൽ തന്നെ നിരവധി നാടകങ്ങൾ രചിച്ച മുതുകുളത്തിനു ലഭിച്ച ചരിത്രനിയോഗമായിരുന്നു മലയാളത്തിലെ ആദ്യ ശബ്ദചിത്രത്തിന്റെ ഭാഗമാകുക എന്നത്. 1938-ൽ പുറത്തിറങ്ങിയ ആദ്യ ശബ്ദചിത്രം ബാലന്റെ തിരക്കഥ,സംഭാഷണം എന്നിവയ്ക്കൊപ്പം ആ ചിത്രത്തിലെ 23 ഗാനങ്ങളും മുതുകുളം രചിച്ചു.
1950-ൽ നല്ലതങ്ക എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലുമെത്തിയ മുതുകുളം പിന്നീട് രണ്ടു ദശാബ്ദക്കാലം ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ അഭ്രപാളികളിൽ നിറഞ്ഞാടി.ഏറെയും ഹാസ്യപ്രധാനമായ വേഷങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്.രാരിച്ചൻ എന്ന പൗരൻ,കാവ്യമേള,വിശപ്പിന്റെ വിളി,പൊൻകതിർ,സ്ഥാനാർഥി സാറാമ്മ,വാഴ്വേ മായം തുടങ്ങി നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
മലയാളത്തിലെ ആദ്യ ബോക്സോഫീസ് ഹിറ്റ് എന്ന വിശേഷിപ്പിക്കപ്പെടുന്ന 1951-ൽ പുറത്തിറങ്ങിയ ജീവിതനൗകയുടെ തിരക്കഥയും മുതുകുളമായിരുന്നു. വിശപ്പിന്റെ വിളി,വിധി തന്ന വിളക്ക് തുടങ്ങി ഒരുപിടി ചിത്രങ്ങൾക്കുകൂടി അദ്ദേഹം തിരക്കഥ രചിച്ചു. 70-കളിൽ ചിത്രീകരിച്ചു പുറത്തിറങ്ങാതെ പോയ "ഒരു ജാതി ഒരു മതം" ആണ് മുതുകുളത്തിന്റെ അവസാന ചിത്രം.
മലയാള സിനിമയിൽ ഒരു കാലഘട്ടത്തിന്റെ നെടുംതൂണായിരുന്ന മുതുകുളം രാഘവൻപിള്ള 1979 ഓഗസ്റ്റ് 7-ന് ചെന്നൈയിൽ അന്തരിച്ചു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അച്ഛനും മകനും | വക്കീൽ മനോമോഹനൻ പിള്ള | വിമൽകുമാർ | 1957 |
അനുഭവങ്ങൾ പാളിച്ചകൾ | കെ എസ് സേതുമാധവൻ | 1971 | |
അമ്മിണി അമ്മാവൻ | ടി ഹരിഹരൻ | 1976 | |
അരനാഴിക നേരം | കെ എസ് സേതുമാധവൻ | 1970 | |
അവകാശി | മന്മഥൻ | ആന്റണി മിത്രദാസ് | 1954 |
അവരുണരുന്നു | കൈമൾ | എൻ ശങ്കരൻ നായർ | 1956 |
അവൻ വരുന്നു | പപ്പൻ പിള്ള | എം ആർ എസ് മണി | 1954 |
അർച്ചന | കെ എസ് സേതുമാധവൻ | 1966 | |
ആ ചിത്രശലഭം പറന്നോട്ടേ | പി ബാൽത്തസാർ | 1970 | |
ആത്മസഖി | മറുതാ പാച്ചൻ | ജി ആർ റാവു | 1952 |
ഇണപ്രാവുകൾ | പ്രാഞ്ചിക്കോ | എം കുഞ്ചാക്കോ | 1965 |
ഇന്റർവ്യൂ | ശേഖരപിള്ള | ജെ ശശികുമാർ | 1973 |
ഉമ്മിണിത്തങ്ക | ജി വിശ്വനാഥ് | 1961 | |
എഴുതാത്ത കഥ | രാഘവപിള്ള | എ ബി രാജ് | 1970 |
ഒരു പെണ്ണിന്റെ കഥ | കെ എസ് സേതുമാധവൻ | 1971 | |
ഒള്ളതുമതി | കെ എസ് സേതുമാധവൻ | 1967 | |
ഓടയിൽ നിന്ന് | കെ എസ് സേതുമാധവൻ | 1965 | |
കടമറ്റത്തച്ചൻ (1966) | ഫാദർ ഡോ ജോർജ്ജ് തര്യൻ, കെ ആർ നമ്പ്യാർ | 1966 | |
കണ്ടവരുണ്ടോ | മല്ലികാർജ്ജുന റാവു | 1972 | |
കണ്ണും കരളും | ഗോപാലൻ നായർ | കെ എസ് സേതുമാധവൻ | 1962 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
അവരുണരുന്നു | എൻ ശങ്കരൻ നായർ | 1956 |
കൂടപ്പിറപ്പ് | ജെ ഡി തോട്ടാൻ | 1956 |
പാവപ്പെട്ടവൾ | പി എ തോമസ് | 1967 |
മിന്നൽ പടയാളി | ജി വിശ്വനാഥ് | 1959 |
രാജമല്ലി | ആർ എസ് പ്രഭു | 1965 |
ലോകനീതി | ആർ വേലപ്പൻ നായർ | 1953 |
വിധി തന്ന വിളക്ക് | എസ് എസ് രാജൻ | 1962 |
വിശപ്പിന്റെ വിളി | മോഹൻ റാവു | 1952 |
വേലക്കാരൻ | ഇ ആർ കൂപ്പർ | 1953 |
സി ഐ ഡി ഇൻ ജംഗിൾ | ജി പി കമ്മത്ത് | 1971 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അവരുണരുന്നു | എൻ ശങ്കരൻ നായർ | 1956 |
അവൻ വരുന്നു | എം ആർ എസ് മണി | 1954 |
ആത്മസഖി | ജി ആർ റാവു | 1952 |
ജീവിതനൗക | കെ വെമ്പു | 1951 |
നല്ലതങ്ക | പി വി കൃഷ്ണയ്യർ | 1950 |
ബാല്യപ്രതിജ്ഞ | എ എസ് നാഗരാജൻ | 1972 |
ബാലൻ | എസ് നൊട്ടാണി | 1938 |
മിന്നൽ പടയാളി | ജി വിശ്വനാഥ് | 1959 |
രാജമല്ലി | ആർ എസ് പ്രഭു | 1965 |
ലോകനീതി | ആർ വേലപ്പൻ നായർ | 1953 |
വിധി തന്ന വിളക്ക് | എസ് എസ് രാജൻ | 1962 |
വിശപ്പിന്റെ വിളി | മോഹൻ റാവു | 1952 |
വേലക്കാരൻ | ഇ ആർ കൂപ്പർ | 1953 |
സി ഐ ഡി ഇൻ ജംഗിൾ | ജി പി കമ്മത്ത് | 1971 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അവരുണരുന്നു | എൻ ശങ്കരൻ നായർ | 1956 |
അവൻ വരുന്നു | എം ആർ എസ് മണി | 1954 |
ആത്മസഖി | ജി ആർ റാവു | 1952 |
കടമറ്റത്തച്ചൻ (1966) | ഫാദർ ഡോ ജോർജ്ജ് തര്യൻ, കെ ആർ നമ്പ്യാർ | 1966 |
കിടപ്പാടം | എം ആർ എസ് മണി | 1955 |
ചതുരംഗം | ജെ ഡി തോട്ടാൻ | 1959 |
ജീവിതനൗക | കെ വെമ്പു | 1951 |
ദാഹം | കെ എസ് സേതുമാധവൻ | 1965 |
നല്ലതങ്ക | പി വി കൃഷ്ണയ്യർ | 1950 |
പാവപ്പെട്ടവൾ | പി എ തോമസ് | 1967 |
ബാല്യപ്രതിജ്ഞ | എ എസ് നാഗരാജൻ | 1972 |
ബാലൻ | എസ് നൊട്ടാണി | 1938 |
മിന്നൽ പടയാളി | ജി വിശ്വനാഥ് | 1959 |
രാജമല്ലി | ആർ എസ് പ്രഭു | 1965 |
ലോകനീതി | ആർ വേലപ്പൻ നായർ | 1953 |
വിധി തന്ന വിളക്ക് | എസ് എസ് രാജൻ | 1962 |
വിശപ്പിന്റെ വിളി | മോഹൻ റാവു | 1952 |
വേലക്കാരൻ | ഇ ആർ കൂപ്പർ | 1953 |
സി ഐ ഡി ഇൻ ജംഗിൾ | ജി പി കമ്മത്ത് | 1971 |
സർപ്പക്കാട് | ജെ ഡി തോട്ടാൻ | 1965 |