അനൂപ് മേനോൻ

Anoop Menon
Date of Birth: 
Wednesday, 3 August, 1977
എഴുതിയ ഗാനങ്ങൾ: 20
സംവിധാനം: 3
കഥ: 14
സംഭാഷണം: 14
തിരക്കഥ: 16

1977 ഓഗസ്റ്റ് 3 ന് ഗംഗാധരൻ നായരുടെയും ഇന്ദിര മേനോന്റെയും മകനായി കോഴിക്കോട് ജനിച്ചു. അനൂപ് മേനോൻ പഠിച്ചതും വളർന്നതും തിരുവനന്തപുരത്തായിരുന്നു. തിരുവനന്തപുരം ലോ കല്ലേജിൽ നിന്നും നിയമത്തിൽ യൂണിവേഴ്സിറ്റി തലത്തിൽ റാങ്കോടുകൂടിയാണ് ബിരുദം നേടിയത്. ദുബായിൽ നിയമാധ്യാപകനായി പ്രവർത്തിക്കുന്നതിനിടയിൽ അനൂപ് മേനോൻ പല ചാനലുകളിലും അവതാരകനായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് സീരിയലുകളിലേയ്ക്ക് പ്രവേശിച്ചത്. സീരിയലുകളിൽ അഭിനയിച്ച് അദ്ദേഹം പ്രേക്ഷക പ്രീതി നേടി.

2002 ൽ വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് അനൂപ് മേനോൻ അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് മോക്ഷംതിരക്കഥ എന്നിവയുൾപ്പെടെ കുറച്ചു സിനിമകളിൽ അഭിനയിച്ചതിനുശേഷം രാജീവ് നാഥ് സംവിധാനം ചെയ്ത പകൽ നക്ഷത്രങ്ങൾ എന്ന സിനിമയ്ക്ക്  തിരക്കഥ, സംഭാഷണം രചിച്ചു. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നിവയുൾപ്പെടെ പന്ത്രണ്ടോളം സിനിമകളുടെ കഥാകൃത്ത് അനൂപ് മേനോനാണ്. പതിനഞ്ചോളം ചിത്രങ്ങൾക്ക് തിരക്കഥ, സംഭാഷണം രചിച്ചിട്ടുണ്ട്. 2020 ൽ കിംഗ് ഫിഷ് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് അനൂപ് മേനോൻ സംവിധാനരംഗത്തും ചുവടുറപ്പിച്ചു. നായകനായും കാരക്ടർ വേഷങ്ങളിലുമായി എഴുപതിലധികം സിനിമകളിൽ അനൂപ് മേനോൻ അഭിനയിച്ചിട്ടുണ്ട്. ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെ ഗാനരചനാരംഗത്തെത്തിയ അനൂപ് മേനോൻ ഏഴ് സിനിമകളിൽ പാട്ടുകൾ എഴുതിയിട്ടുണ്ട്.

2014 ലായിരുന്നു അനൂപ് മേനോന്റെ വിവാഹം ഭാര്യയുടെ പേര് ഷേമ അലക്സാണ്ടർ.

 

ഫേസ്ബുക്ക്