ഛോട്ടാ മുംബൈ
ഫോര്‍ട്ട് കൊച്ചിയിലെ ‘ചോട്ടാമുബൈ’ എന്ന് വിളിക്കപ്പെടുന്ന തെരുവിന്റെ പശ്ചാത്തലത്തില്‍ അവിടത്തെ ക്വൊട്ടേഷന്‍ സംഘങ്ങളും അവര്‍ക്കിടയിലുള്ള ജീവിതങ്ങളും. വാസ്കോഡഗാമ(മോഹന്‍ ലാല്‍)യും അയാളുടെ സുഹൃത്തുക്കളും ചെറിയ ക്വൊട്ടേഷനുകളും തരികിട ജോലികളുമായി ജീവിതം ആസ്വദിച്ചു വരവേ സ്ഥലത്തെ സി ഐ നടശനും (കലാഭവന്‍ മണി) അനിയനും ഏര്‍പ്പെടുന്ന ഒരു കൊലപാതകവുമായി ബന്ധപ്പെടേണ്ടിവരുന്നു. ക്രിമിനലുകള്‍ തന്നെ നിയമപാലകരാവുന്ന ഈ തെരുവില്‍ വാസ്കോക്കും കൂട്ടര്‍ക്കും തങ്ങളുടെ ജീവിതത്തെ കൈവിട്ടൂപോകാതിരിക്കാന് ക്രിമിനലുകളുമായ നിയമപാലകരുമായി ഏറ്റുമുട്ടേണ്ടിവരുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
തല (വാസ്ക്കോ) | |
പറക്കും ലത | |
ടോമിച്ചൻ | |
സുശീലൻ | |
സൈനു | |
മുള്ളൻ ചന്ദ്രപ്പൻ | |
മൈക്കിളാശാൻ | |
പാമ്പ് ചാക്കോച്ചൻ | |
പടക്കം ബഷീർ | |
റോസിലി | |
വാസൂട്ടൻ | |
സി ഐ മോഹൻദാസ് | |
സി ഐ നടേശൻ | |
നടേശൻ്റെ ഭാര്യ | |
നടേശൻ്റെ സംഘാംഗം | |
നടേശൻ്റെ സംഘാംഗം | |
അഡ്വ. പ്രദീപ് മേനോൻ | |
പ്രദീപ് മേനോൻ്റെ ഭാര്യ | |
ഐറ്റം ഡാൻസർ |
Main Crew
കഥ സംഗ്രഹം
ഫോര്‍ട്ട് കൊച്ചിയിലെ കുപ്രസിദ്ധമായ ഒരു തെരുവിന്റെ വിളിപ്പേരാണ് ചോട്ടാമുംബൈ. മുബൈയിലെ നിരവധി ക്വൊട്ടേഷന്‍ ഗുണ്ടാടീമുകള്ക്കൊപ്പം ഫോര്‍ട്ട് കൊച്ചിയുടേയും ചോട്ടാമുബൈയുടേയും വഴികളും വേരുകളുമറിയുന്ന ‘തല‘ എന്ന വിളിപ്പേരുള്ള വാസ്ഗോഡഗാമയും (മോഹന്‍ലാല്‍) അവന്റെ സുഹൃത്തുക്കളായ മുള്ളന്‍ ചന്ദ്രപ്പന് (സിദ്ദിഖ്) ടോമിച്ചന്(ഇന്ദ്രജിത്ത്) സുശീലന് (ബിജുക്കുട്ടന്) സൈനു(മണിക്കുട്ടന്) എന്നിവര്‍ ചെറിയൊരു ഗ്യാങ്ങാണ്. ചെറിയ ക്വൊട്ടേഷനുകളും തരികിടകളുമായി ജീവിതം ആസ്വദിച്ച് തള്ളി നീക്കുന്ന ഇവര്‍ ന്യായം നോക്കി മാത്രമേ ക്വൊട്ടേഷന്‍ ജോലികള്‍ ചെയ്യുകയുള്ളു. തല എന്ന വാസ്കോയുടെ അപ്പന് പഴയ ഗുസ്തിക്കാരനായ മൈക്കിളാശാനാണ് (സായികുമാര്‍) തട്ടുകട നടത്തി രണ്ട് പെണ്മക്കളുള്ള കുടുംബം പോറ്റുന്നത്. തലയുടെ കൂട്ടുകാരനായ ടോമിച്ചന് തലയുടെ അപ്പന്റെ പെങ്ങള് റോസിലി (മല്ലിക സുകുമാരന്‍)യുടെ മകനാണ്. ഒരിക്കല്‍ ഒരു ഗുണ്ടാടീമുമായുള്ള സംഘട്ടനത്തില്‍ കയ്യബദ്ധം സംഭവിച്ച് ടോമിച്ചന്റെ അനിയത്തിയുടെ കണ്ണ് തകരാറിലാകുന്നു. വലിയൊരു തുക ചികിത്സാ ചിലവിനു മുടക്കിയാല്‍ കാഴ്ച പഴയ പോലെ തിരിച്ചു കിട്ടുമെന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ടോമിച്ചന് അതിന്റെ ലക്ഷ്യത്തിലാണ്. തലയെന്ന വാസ്കോഡഗാമയും ഇതുപോലെ പണയത്തിലിരിക്കുന്ന തന്റെ ആധാരവും തിരിച്ചെടൂക്കേണ്ട ഗതികേടിലാണ്. ഈ സമയത്താണ് വാസ്കോഡഗാമക്ക് വിവാഹാലോചനയുമായി അപ്പന് നിര്‍ബന്ധിക്കുന്നത്. മനസ്സില്ലാ മനസ്സോടെ അപ്പന്റെ തന്നെ പഴയ ചങ്ങാതിയായ പാമ്പ് വക്കച്ചന്റെ മകള്‍ ഓട്ടോറിക്ഷാ ഡ്രൈവറായ പറക്കും ലതയെ തല പെണ്ണുകാണുന്നുവെങ്കിലും വിവാഹം കഴിക്കുന്നില്ലെന്ന നിലപാടീലേക്ക് വാസ്കോ മാറുന്നു.
ഫോര്‍ട്ട് കൊച്ചിയില്‍ പുതുതായി ചാര്‍ജ്ജെടുക്കുന്ന സി ഐ മോഹന്‍ ദാസ് (വിജയരാഘവന്) പട്ടാപ്പകല്‍ തെരുവില്‍ കുത്തേറ്റു മരിക്കുന്നു. തലയുടെ അപ്പന് മൈക്കിളാശാന്‍ അതിനു ദൃക്സാക്ഷിയാകുന്നു. കൊലപ്പെടുത്തുന്നത് സസ്പെന്‍ഷനിലുള്ള സി.ഐ നടേശനും (കലാഭവന്‍ മണി) അനിയനും (വിനായകന്) ആണെന്ന് മൈക്കിളാശാന്‍ കണ്ടുവെന്ന് മനസ്സിലാക്കിയ പ്രതികള്‍ പിന്നെ മൈക്കിളാശാനെയും കുടൂംബത്തേയും ഭീഷണിയുടേയും മര്‍ദ്ദനത്തിന്റേയും വഴിയില്‍ ഒതുക്കുവാന്‍ ശ്രമിക്കുന്നു. അപ്പനും സഹോദരിമാരും പോലീസിന്റെ ഭീഷണിക്കുമുന്നിലാണെന്നു മനസ്സിലാക്കിയ വാസ്കോഡഗാമയും കൂട്ടുകാരും സി ഐ നടശനുമായി നേരിട്ടു യുദ്ധത്തിനിറങ്ങുന്നു. പിന്നീട് വാസ്ഗോഡഗാമയും നടശനും ഗുണ്ടകളുമായുള്ള നേര്‍ക്ക് നേര് പോരാട്ടമാണ്. കൊച്ചി കാര്‍ണിവലിന്റെ പശ്ചാത്തലത്തില്‍ തലയെന്ന വാസ്ഗോഡഗാമയും നടേശനും നേര്‍ക്ക് നേര് ഏറ്റുമുട്ടുന്നു...
Audio & Recording
ശബ്ദം നല്കിയവർ |
---|
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ചെട്ടികുളങ്ങര |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം എം കെ അർജ്ജുനൻ, രാഹുൽ രാജ് | ആലാപനം എം ജി ശ്രീകുമാർ |
നം. 2 |
ഗാനം
അടിതടകൾ പഠിച്ചവനല്ല |
ഗാനരചയിതാവു് വയലാർ ശരത്ചന്ദ്രവർമ്മ | സംഗീതം രാഹുൽ രാജ് | ആലാപനം ശങ്കർ മഹാദേവൻ, സംഗീത്, ശ്രീരാഗ് സജി |
നം. 3 |
ഗാനം
വാസ്കോ ഡ ഗാമ |
ഗാനരചയിതാവു് വയലാർ ശരത്ചന്ദ്രവർമ്മ | സംഗീതം രാഹുൽ രാജ് | ആലാപനം അഫ്സൽ, റിമി ടോമി |
നം. 4 |
ഗാനം
പൂനിലാ മഴനനയും |
ഗാനരചയിതാവു് വയലാർ ശരത്ചന്ദ്രവർമ്മ | സംഗീതം രാഹുൽ രാജ് | ആലാപനം സംഗീത്, സംഗീത ശ്രീകാന്ത് |