ഷക്കീല
അഭിനേത്രി. സിൽക് സ്മിത പ്രധാനവേഷംചെയ്ത "പ്ലേഗേൾസ്" എന്ന തമിഴ് സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് അനേകം ബി,സി ഗ്രേഡ് മസാലചിത്രങ്ങളിൽ നായികയായി."ഇളമനസ്സേ കിള്ളാതെ" എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തോടെയാണ് ബി ഗ്രേഡ് മുഖ്യധാരയിൽ ശ്രദ്ധിയ്ക്കപ്പെട്ടത്.
പിന്നീടങ്ങോട്ട് കുറേക്കാലം ഷക്കീലയുടെ വാഴ്ചയായിരുന്നു.തെന്നിന്ത്യയിൽ ഒരു കാലഘട്ടത്തിൽ ഇറങ്ങിയ 90% സോഫ്റ്റ് പോൺ സിനിമകളിലും ഭാഷാഭേദമന്യേ ഷക്കീല നായികയായി.ഷക്കീല തരംഗം എന്നൊരു വാക്കുതന്നെ സിനിമാ ഡിക്ഷണറിയിൽ ചേർക്കപ്പെട്ടു. ഇവർ നായികയായ "കിന്നാരത്തുമ്പികൾ" എന്ന ചിത്രം,അക്കാലത്തെ ബോക്സോഫീസ് കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ചിത്രമായിരുന്നു. പ്രതിസന്ധിയിലായിരുന്ന മലയാളം സിനിമാവ്യവസായം അനേകം ഷക്കീലച്ചിത്രങ്ങളിലൂടെ പിടിച്ചുനിന്നു.''ഷക്കീലച്ചിത്രങ്ങൾ'' എന്നത്, ഇൻഡ്യൻ സോഫ്റ്റ്പോൺ സിനിമകളെ മൊത്തത്തിൽ വിളിയ്ക്കുന്ന പേരുതന്നെ ആയിമാറി.
സോഫ്റ്റ്-പോൺ സിനിമകളുടെ നിർമ്മാണം കുറഞ്ഞതോടെ ഷക്കീലയുടെ അവസരവും കുറഞ്ഞു.ചില തമിഴ്,തെലുങ്ക്,മലയാളം മുഖ്യധാരാ സിനിമകളിൽ ചെറിയ കോമഡി റോളുകളിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടുവരുന്നു.
ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശിയാണ് ഷക്കീല.