യു സി റോഷൻ
U C Roshan
Date of Death:
ചൊവ്വ, 26 December, 2017
റോഷൻ യു സി
സംവിധാനം: 11
കഥ: 5
സംഭാഷണം: 1
തിരക്കഥ: 3
കണ്ണൂര്‍ സ്വദേശിയാണ് യു സി റോഷൻ. പി എൻ മേനോൻ സംവിധാനം ചെയ്ത പടിപ്പുര സഹസംവിധായകനായിട്ടാണ് അദ്ദേഹം സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. കൊച്ചിൻ ഹനീഫ ഉൾപ്പെടെ പല സംവിധായകരുടേയും സഹസംവിധായകനായി യു സി റോഷൻ പ്രവർത്തിച്ചിരുന്നു.
പിന്നീട് 1992 -ൽ ഓമനിക്കാൻ ഒരു ശിശിരം എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് അദ്ദേഹം സ്വതന്ത്ര സംവിധായകനായി. തുടർന്ന് മംഗല്യപ്പല്ലക്ക്, ഏദൻ തോട്ടം എന്നിവയുൾപ്പെടെ പതിനൊന്ന് സിനിമകൾ സംവിധാനം ചെയ്തു. ഇതിൽ മിക്ക ചിത്രങ്ങളുടെയും കഥയും തിരക്കഥയുമെല്ലാം എഴുതിയതും റോഷൻ തന്നെയായിരുന്നു. കൂടാതെ 2003 -ൽ അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ആ ഒരു നിമിഷം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.
2017 ഡിസംബറിൽ യു സി റോഷൻ അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ വനജ, മക്കള്‍ സഞ്ജന്‍, നിരഞ്ജന്‍.