ജാഫർ കാഞ്ഞിരപ്പളളി
സിനിമകളുടെ സമസ്ത മേഖലകളിലും പ്രവർത്തിച്ചിട്ടുള്ളയാളാണ് ജാഫർ കാഞ്ഞിരപ്പള്ളി. സിനിമാതിയ്യേറ്റർ ഓപ്പറേറ്റർ, വിതരണക്കാരൻ, നിർമ്മാതാവ്, അഭിനേതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഒരു കാലത്ത് മലയാളി പ്രേക്ഷകരെ ഹരം കൊള്ളിച്ച സോഫ്റ്റ് പോൺ ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു ജാഫർ കാഞ്ഞിരപ്പള്ളി. കിന്നാരത്തുമ്പികൾ, വേഴാമ്പൽ, തങ്കത്തോണി, രാക്ഷസ രാജ്ഞി തുടങ്ങിയവ അദ്ദേഹം നിർമ്മിച്ച ചിത്രങ്ങളിൽ ചിലതാണ്. കൂടാതെ മമ്മൂട്ടി, മോഹൻലാൽ സിനിമകളിലുൾപ്പെടെ ചില ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
സിനിമാ തിയ്യേറ്റർ ഓപ്പറേറ്റർ മുതൽ വിതരണക്കാരൻ വരെയായി ജാഫര്‍ പ്രവർത്തിച്ചിട്ടുണ്ട്. ഫെഫ്ക മെസ് വർക്കേഴ്സ് യൂണിയന്റെ ജനറൽ സെക്രട്ടറി, ഫെഫ്ക ഫെഡറേഷന്റെ വൈസ് ചെയർമാൻ എന്നീ നിലകളിൽ 12 വർഷമായി പ്രവർത്തിക്കുന്നു. വർഷങ്ങളായി മലയാള സിനിമയ്ക്കും സീരിയലിനും ഭക്ഷണം വിതരണം ചെയ്യുന്ന ജോലിയും ജാഫർ ചെയ്യുന്നുണ്ട്.