സന്തോഷ് ജോഗി
മലയാള ചലച്ചിത്ര നടൻ. തൃശ്ശൂർ ജില്ലയിലെ ഇരവിമംഗലത്ത് പൂരത്ത് സേതുമാധവൻറെയും കോമതിൽ മാലതിയമ്മയുടെയും മകനായി 1975 ജൂൺ 25 -ന് ജനിച്ചു. പൂനെ വ്യാസകോളേജിൽ നിന്നായിരുന്നു അദ്ദേഹം പഠനം പൂർത്തിയാക്കിയത്. സന്തോഷ് ജോഗി ആദ്യകാലങ്ങളിൽ ഇന്ത്യയിലും വിദേശത്തും വിവിധ സ്റ്റേജുകളിൽ ഗായകനായിട്ടാണ് തിളങ്ങിയത്.
സന്തോഷ് ജോഗി കുറച്ചുവർഷം ഗൾഫിൽ പ്രൊഫഷണൽ സിംഗാറയി വർക്ക് ചെയ്തു. 2004-ൽ ടു വീലർ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ചലച്ചിത്രാഭിനയത്തിന് തുടക്കമിടുന്നത്. എന്നാൽ ടൂവീലർ 2007-ലാണ് റിലീസായത്. 2005-ൽ മമ്മൂട്ടി നായകനായ രാജമാണിക്യം ആണ് സന്തോഷ് ജോഗി അഭിനയച്ച് റിലീസായ ആദ്യ സിനിമ. പുലി ജന്മം, കീർത്തിചക്ര, ബിഗ് ബി, ഛോട്ടാമുബൈ, പോക്കിരി രാജ, കൃസ്ത്യൻ ബ്രദേഴ്സ്.. എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭൂരിഭാഗം വേഷങ്ങളും വില്ലൻ വേഷങ്ങളോ സപ്പോർട്ടിംഗ് റോളുകളോ ആയിരുന്നു. 2010 ഏപ്രിലിൽ ഒരു സുഹൃത്തിന്റെ ഫ്ലാറ്റിൽ വെച്ച് സന്തോഷ് ജോഗി ആത്മഹത്യ ചെയ്തു.
സന്തോഷ് ജോഗിയുടെ ഭാര്യ ജിജി. രണ്ടു കുട്ടികളാണ് അവർക്കുള്ളത്.