മുതുകുളം രാഘവൻ പിള്ള
മുതുകുളം രാഘവൻപിള്ള
അഭിനേതാവ്,ഗാനരചയിതാവ്,തിരക്കഥാകൃത്ത്
1900 ജനുവരിയിൽ ഹരിപ്പാടിനടുത്ത് മുതുകുളം കാഴ്ചകാണിത്തറയിൽ ഇടശ്ശേരിയിൽ വേലുപ്പിള്ളയുടെയും കാർത്യായനിഅമ്മയുടെയും മകനായി ജനനം. നാടകങ്ങളിലൂടെയായിരുന്നു കലാജീവിതത്തിന്റെ തുടക്കം.ചെറിയ കാലയളവിനുള്ളിൽ തന്നെ നിരവധി നാടകങ്ങൾ രചിച്ച മുതുകുളത്തിനു ലഭിച്ച ചരിത്രനിയോഗമായിരുന്നു മലയാളത്തിലെ ആദ്യ ശബ്ദചിത്രത്തിന്റെ ഭാഗമാകുക എന്നത്. 1938-ൽ പുറത്തിറങ്ങിയ ആദ്യ ശബ്ദചിത്രം ബാലന്റെ തിരക്കഥ,സംഭാഷണം എന്നിവയ്ക്കൊപ്പം ആ ചിത്രത്തിലെ 23 ഗാനങ്ങളും മുതുകുളം രചിച്ചു.
1950-ൽ നല്ലതങ്ക എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലുമെത്തിയ മുതുകുളം പിന്നീട് രണ്ടു ദശാബ്ദക്കാലം ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ അഭ്രപാളികളിൽ നിറഞ്ഞാടി.ഏറെയും ഹാസ്യപ്രധാനമായ വേഷങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്.രാരിച്ചൻ എന്ന പൗരൻ,കാവ്യമേള,വിശപ്പിന്റെ വിളി,പൊൻകതിർ,സ്ഥാനാർഥി സാറാമ്മ,വാഴ്വേ മായം തുടങ്ങി നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
മലയാളത്തിലെ ആദ്യ ബോക്സോഫീസ് ഹിറ്റ് എന്ന വിശേഷിപ്പിക്കപ്പെടുന്ന 1951-ൽ പുറത്തിറങ്ങിയ ജീവിതനൗകയുടെ തിരക്കഥയും മുതുകുളമായിരുന്നു. വിശപ്പിന്റെ വിളി,വിധി തന്ന വിളക്ക് തുടങ്ങി ഒരുപിടി ചിത്രങ്ങൾക്കുകൂടി അദ്ദേഹം തിരക്കഥ രചിച്ചു. 70-കളിൽ ചിത്രീകരിച്ചു പുറത്തിറങ്ങാതെ പോയ "ഒരു ജാതി ഒരു മതം" ആണ് മുതുകുളത്തിന്റെ അവസാന ചിത്രം.
മലയാള സിനിമയിൽ ഒരു കാലഘട്ടത്തിന്റെ നെടുംതൂണായിരുന്ന മുതുകുളം രാഘവൻപിള്ള 1979 ഓഗസ്റ്റ് 7-ന് ചെന്നൈയിൽ അന്തരിച്ചു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
വീരചക്രം | ജി കൃഷ്ണസ്വാമി | 1980 | |
അമ്മിണി അമ്മാവൻ | ടി ഹരിഹരൻ | 1976 | |
പൊന്നി | തോപ്പിൽ ഭാസി | 1976 | |
രാജയോഗം | ടി ഹരിഹരൻ | 1976 | |
കൊട്ടാരം വില്ക്കാനുണ്ട് | കെ സുകുമാരൻ | 1975 | |
പുലിവാല് | ജെ ശശികുമാർ | 1975 | |
മക്കൾ | അന്തോണിച്ചൻ | കെ എസ് സേതുമാധവൻ | 1975 |
ചീഫ് ഗസ്റ്റ് | വക്കീൽ | എ ബി രാജ് | 1975 |
മുച്ചീട്ടുകളിക്കാരന്റെ മകൾ | തോപ്പിൽ ഭാസി | 1975 | |
കാമം ക്രോധം മോഹം | മധു | 1975 | |
ചെക്ക്പോസ്റ്റ് | ജെ ഡി തോട്ടാൻ | 1974 | |
സേതുബന്ധനം | വക്കീൽ | ജെ ശശികുമാർ | 1974 |
മിസ്റ്റർ സുന്ദരി | ഡോക്ടർ വാസൻ | 1974 | |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 | |
വൃന്ദാവനം | കെ പി പിള്ള | 1974 | |
വണ്ടിക്കാരി | പി സുബ്രഹ്മണ്യം | 1974 | |
ഭൂമിദേവി പുഷ്പിണിയായി | പണിക്കർ | ടി ഹരിഹരൻ | 1974 |
കലിയുഗം | പൊതുവാൾ | കെ എസ് സേതുമാധവൻ | 1973 |
പത്മവ്യൂഹം | ജെ ശശികുമാർ | 1973 | |
ലേഡീസ് ഹോസ്റ്റൽ | കുഞ്ചു | ടി ഹരിഹരൻ | 1973 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
സി ഐ ഡി ഇൻ ജംഗിൾ | ജി പി കമ്മത്ത് | 1971 |
പാവപ്പെട്ടവൾ | പി എ തോമസ് | 1967 |
രാജമല്ലി | ആർ എസ് പ്രഭു | 1965 |
വിധി തന്ന വിളക്ക് | എസ് എസ് രാജൻ | 1962 |
മിന്നൽ പടയാളി | ജി വിശ്വനാഥ് | 1959 |
അവരുണരുന്നു | എൻ ശങ്കരൻ നായർ | 1956 |
കൂടപ്പിറപ്പ് | ജെ ഡി തോട്ടാൻ | 1956 |
ലോകനീതി | ആർ വേലപ്പൻ നായർ | 1953 |
വേലക്കാരൻ | ഇ ആർ കൂപ്പർ | 1953 |
വിശപ്പിന്റെ വിളി | മോഹൻ റാവു | 1952 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ബാല്യപ്രതിജ്ഞ | എ എസ് നാഗരാജൻ | 1972 |
സി ഐ ഡി ഇൻ ജംഗിൾ | ജി പി കമ്മത്ത് | 1971 |
രാജമല്ലി | ആർ എസ് പ്രഭു | 1965 |
വിധി തന്ന വിളക്ക് | എസ് എസ് രാജൻ | 1962 |
മിന്നൽ പടയാളി | ജി വിശ്വനാഥ് | 1959 |
അവരുണരുന്നു | എൻ ശങ്കരൻ നായർ | 1956 |
അവൻ വരുന്നു | എം ആർ എസ് മണി | 1954 |
ലോകനീതി | ആർ വേലപ്പൻ നായർ | 1953 |
വേലക്കാരൻ | ഇ ആർ കൂപ്പർ | 1953 |
ആത്മസഖി | ജി ആർ റാവു | 1952 |
വിശപ്പിന്റെ വിളി | മോഹൻ റാവു | 1952 |
ജീവിതനൗക | കെ വെമ്പു | 1951 |
നല്ലതങ്ക | പി വി കൃഷ്ണയ്യർ | 1950 |
ബാലൻ | എസ് നൊട്ടാണി | 1938 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ബാല്യപ്രതിജ്ഞ | എ എസ് നാഗരാജൻ | 1972 |
സി ഐ ഡി ഇൻ ജംഗിൾ | ജി പി കമ്മത്ത് | 1971 |
പാവപ്പെട്ടവൾ | പി എ തോമസ് | 1967 |
കടമറ്റത്തച്ചൻ (1966) | ഫാദർ ഡോ ജോർജ്ജ് തര്യൻ, കെ ആർ നമ്പ്യാർ | 1966 |
ദാഹം | കെ എസ് സേതുമാധവൻ | 1965 |
രാജമല്ലി | ആർ എസ് പ്രഭു | 1965 |
സർപ്പക്കാട് | ജെ ഡി തോട്ടാൻ | 1965 |
വിധി തന്ന വിളക്ക് | എസ് എസ് രാജൻ | 1962 |
ചതുരംഗം | ജെ ഡി തോട്ടാൻ | 1959 |
മിന്നൽ പടയാളി | ജി വിശ്വനാഥ് | 1959 |
അവരുണരുന്നു | എൻ ശങ്കരൻ നായർ | 1956 |
കിടപ്പാടം | എം ആർ എസ് മണി | 1955 |
അവൻ വരുന്നു | എം ആർ എസ് മണി | 1954 |
ലോകനീതി | ആർ വേലപ്പൻ നായർ | 1953 |
വേലക്കാരൻ | ഇ ആർ കൂപ്പർ | 1953 |
ആത്മസഖി | ജി ആർ റാവു | 1952 |
വിശപ്പിന്റെ വിളി | മോഹൻ റാവു | 1952 |
ജീവിതനൗക | കെ വെമ്പു | 1951 |
നല്ലതങ്ക | പി വി കൃഷ്ണയ്യർ | 1950 |
ബാലൻ | എസ് നൊട്ടാണി | 1938 |