ശ്രീ വാസുദേവപരനേ

ശ്രീ വാസുദേവപരനേ (ശ്രീ)
ഗോകുലപാലക! ശോക വിനാശക!
കമലാപതിഭവ-സാഗരഹാരീ!
മാധവ ഭാവുക ദായകദേവാ!
നിരന്തരം പദം തവ ഗതി മമ (ശ്രീ)

പങ്കജാക്ഷ മധു-സൂദന മോഹന
സകല കാമിത-മേകുമധീശാ!
വാസവപൂജിത-രാജിതനാഥാ!
നിരന്തരം പദം തവ ഗതി മമ-(ശ്രീ)

സാമഗാനപരി മോദവിലോലാ!
രാമസോദര യാദവനാഥാ!
സങ്കടനാശന^സത്യസ്വരൂപാ!
നിരന്തരം പദം തവ ഗതിമമ (ശ്രീ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sree Vasudevaparane

Additional Info