സന്തോഷ് വർമ്മ
സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ വിവിധ സംഗീതോപകരണങ്ങളിൽ പരിശീലനം നേടിയ സന്തോഷ് ഏകദേശം പത്ത് വർഷക്കാലം സ്കൂളിൽ സംഗീത അധ്യാപകനായി ജോലി നോക്കി. ആകാശവാണിയിലൂടെയും ടി വി സീരിയലുകളിലൂടെയുമാണ് ഒരു ഗാനരചയിതാവ് എന്ന നിലയിലേക്ക് എത്തിച്ചേരുന്നത്. ആകാശവാണിയിലെ യുവവാണിയിൽ പാട്ടുകൾക്ക് സംഗീതവും നിർവ്വഹിച്ചിരുന്നു. സ്കൂൾ കാലഘട്ടത്തിൽത്തന്നെ നാടകങ്ങൾ എഴുതിപ്പരിചയിച്ചു. മലയാളസിനിമയിലെ ആദ്യ ഗാനരചന തമ്പി കണ്ണന്താനം സംവിധാനം ചെയ്ത “ഫ്രീഡം” എന്ന ചിത്രത്തിലാണെങ്കിലും മൂന്നാമതെഴുതിയ “ചതിക്കാത്ത ചന്തുവിലെ” ഗാനമാണ് സന്തോഷിന്റെതായി ആദ്യമായി പുറത്തിറങ്ങിയ സിനിമ. സംഗീത സംവിധായകൻ അലക്സ് പോളുമൊത്താണ് ഏറെ ഹിറ്റ്ഗാനങ്ങൾ ഉണ്ടാക്കിയെടുത്തത്. 'ഡോക്ടർ ഇന്നസെന്റാണ്' എന്ന ചിത്രത്തിന് സംഗീത സംവിധാനവും നിർവ്വഹിച്ചു. സാൾട്ട് & പെപ്പറിൽ ശ്രേയ ഘോഷാൽ ആലപിച്ച “കാണാമുള്ളാൽ" എന്ന ഗാനമുളപ്പടെ പല ഗാനങ്ങളും ഹിറ്റായി മാറിയിരുന്നു. “ ബിഗ്ബി”യിലെ വിട പറയുകയാണോ എന്ന ശ്രേയയുടെ ആദ്യ മലയാള ഗാനവും സന്തോഷിന്റെ രചന തന്നെയായിരുന്നു. സിനിമാ ഗാനങ്ങൾക്ക് പുറമേ ഏറെ ഭക്തിഗാനങ്ങളും രചിച്ചു.
തൃപ്പൂണിത്തുറ സംഗീത കോളേജിന്റെ ആദ്യ ബാച്ചിലെ ഗാനഭൂഷണം ബിരുദവിദ്യാർത്ഥികളിലൊരാളും പിന്നീട് സംഗീത അധ്യാപികയുമായിരുന്നു സന്തോഷിന്റെ അമ്മ. ഭാര്യ പ്രവിത രണ്ട് കുട്ടികൾ സാമജ, ശ്രീ രംഗ് . ഇതേ കാലഘട്ടത്തിൽ പ്രശസ്തനായ ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മയും സന്തോഷ് വർമ്മയും സഹോദര പുത്രർ ആണെന്ന കൗതുകവുമുണ്ട്. ശരത്തിന്റെ അമ്മയും സന്തോഷിന്റെ അച്ഛനുമാണ് അവർ. ( ഈ വിവരത്തിന് കടപ്പാട് - എം3ഡിബിയുടെ ഫേസ്ബുക്ക് ക്വിസിൽ ഈ ചോദ്യവും ഉത്തരവുമെത്തിച്ച സന്ദീപിന് )
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ സു സു സുധി വാത്മീകം | കഥാപാത്രം | സംവിധാനം രഞ്ജിത്ത് ശങ്കർ | വര്ഷം 2015 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം കള്ളാധി കള്ളൻ | ചിത്രം/ആൽബം വർണ്യത്തിൽ ആശങ്ക | രചന സന്തോഷ് വർമ്മ | സംഗീതം പ്രശാന്ത് പിള്ള | രാഗം | വര്ഷം 2017 |
ഗാനം * പൂഴിക്കടകൻ | ചിത്രം/ആൽബം പൂഴിക്കടകൻ | രചന സന്തോഷ് വർമ്മ | സംഗീതം രഞ്ജിത്ത് മേലേപ്പാട് | രാഗം | വര്ഷം 2019 |
ഗാനം പൊലിക പൊലിക | ചിത്രം/ആൽബം ചാവേർ | രചന ഹരീഷ് മോഹനൻ | സംഗീതം ജസ്റ്റിൻ വർഗീസ് | രാഗം | വര്ഷം 2023 |
ഗാനം ചെന്താമര | ചിത്രം/ആൽബം ചാവേർ | രചന ഹരീഷ് മോഹനൻ | സംഗീതം ജസ്റ്റിൻ വർഗീസ് | രാഗം | വര്ഷം 2023 |
ഗാനരചന
സന്തോഷ് വർമ്മ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ലവ് ലവ് ലവ് ലെറ്റർ - F | ചിത്രം/ആൽബം ചതിക്കാത്ത ചന്തു | സംഗീതം അലക്സ് പോൾ | ആലാപനം ജ്യോത്സ്ന രാധാകൃഷ്ണൻ | രാഗം | വര്ഷം 2004 |
ഗാനം ലവ് ലവ് ലവ് ലെറ്റർ - M | ചിത്രം/ആൽബം ചതിക്കാത്ത ചന്തു | സംഗീതം അലക്സ് പോൾ | ആലാപനം ബാലു | രാഗം | വര്ഷം 2004 |
ഗാനം പൊൻകനവ് മിനുക്കും | ചിത്രം/ആൽബം പാണ്ടിപ്പട | സംഗീതം സുരേഷ് പീറ്റേഴ്സ് | ആലാപനം മനോ, രഞ്ജിനി ജോസ് | രാഗം | വര്ഷം 2005 |
ഗാനം തീപ്പൊരി കണ്ണിലുണ്ടേ | ചിത്രം/ആൽബം ഒരുവൻ | സംഗീതം ഔസേപ്പച്ചൻ | ആലാപനം കോറസ് | രാഗം | വര്ഷം 2006 |
ഗാനം കാന്താരിപ്പെണ്ണേ കാന്താരിപ്പെണ്ണേ | ചിത്രം/ആൽബം ഇൻസ്പെക്ടർ ഗരുഡ് | സംഗീതം അലക്സ് പോൾ | ആലാപനം അഫ്സൽ | രാഗം | വര്ഷം 2007 |
ഗാനം വിട പറയുകയാണോ | ചിത്രം/ആൽബം ബിഗ് ബി | സംഗീതം അൽഫോൺസ് ജോസഫ് | ആലാപനം ശ്രേയ ഘോഷൽ | രാഗം | വര്ഷം 2007 |
ഗാനം ഡാഡി മൈ ഡാഡി | ചിത്രം/ആൽബം ഡാഡി കൂൾ | സംഗീതം ബിജിബാൽ | ആലാപനം ശ്വേത മോഹൻ, കോറസ് | രാഗം | വര്ഷം 2009 |
ഗാനം സാംബ സൽസ സാംബ സൽസ | ചിത്രം/ആൽബം ഡാഡി കൂൾ | സംഗീതം ബിജിബാൽ | ആലാപനം ജാസി ഗിഫ്റ്റ്, അനുരാധ ശ്രീറാം | രാഗം | വര്ഷം 2009 |
ഗാനം കഴിക്കാൻ രസമുള്ള കല്യാണം | ചിത്രം/ആൽബം ഡ്യൂപ്ലിക്കേറ്റ് | സംഗീതം അലക്സ് പോൾ | ആലാപനം എം ജി ശ്രീകുമാർ | രാഗം | വര്ഷം 2009 |
ഗാനം നുരയുന്നൊരു സുരയാണേ | ചിത്രം/ആൽബം ഡ്യൂപ്ലിക്കേറ്റ് | സംഗീതം അലക്സ് പോൾ | ആലാപനം വിധു പ്രതാപ് | രാഗം | വര്ഷം 2009 |
ഗാനം ഒസാമ | ചിത്രം/ആൽബം സാഗർ ഏലിയാസ് ജാക്കി | സംഗീതം ഗോപി സുന്ദർ | ആലാപനം സുചിത്ര | രാഗം | വര്ഷം 2009 |
ഗാനം ട്വെന്റി ഫോർ(തീം) | ചിത്രം/ആൽബം 24 അവേഴ്സ് | സംഗീതം രാഹുൽ രാജ് | ആലാപനം രാഹുൽ രാജ് | രാഗം | വര്ഷം 2010 |
ഗാനം ആതിര രാക്കുടിലിൽ | ചിത്രം/ആൽബം അപൂർവരാഗം | സംഗീതം വിദ്യാസാഗർ | ആലാപനം | രാഗം | വര്ഷം 2010 |
ഗാനം മാനത്തെ മീനാറിൽ | ചിത്രം/ആൽബം അപൂർവരാഗം | സംഗീതം വിദ്യാസാഗർ | ആലാപനം കാർത്തിക്, രഞ്ജിത്ത് ഗോവിന്ദ്, യാസിർ സാലി | രാഗം | വര്ഷം 2010 |
ഗാനം നൂലില്ലാപട്ടങ്ങൾ | ചിത്രം/ആൽബം അപൂർവരാഗം | സംഗീതം വിദ്യാസാഗർ | ആലാപനം ദേവാനന്ദ്, രഞ്ജിത്ത് ഗോവിന്ദ്, ബെന്നി ദയാൽ, സിസിലി, സുചിത്ര | രാഗം | വര്ഷം 2010 |
ഗാനം നീയാം തണലിനു | ചിത്രം/ആൽബം കോക്ക്ടെയ്ൽ | സംഗീതം രതീഷ് വേഗ | ആലാപനം വിജയ് യേശുദാസ്, തുളസി യതീന്ദ്രൻ | രാഗം | വര്ഷം 2010 |
ഗാനം വെണ്ണിലാവിനുമിവിടെ | ചിത്രം/ആൽബം കോക്ക്ടെയ്ൽ | സംഗീതം അൽഫോൺസ് ജോസഫ് | ആലാപനം അൽഫോൺസ് ജോസഫ് | രാഗം | വര്ഷം 2010 |
ഗാനം ഒന്നാനാം കുന്നത്തെ | ചിത്രം/ആൽബം ചാവേർപ്പട | സംഗീതം അലക്സ് പോൾ | ആലാപനം വിധു പ്രതാപ്, റിമി ടോമി | രാഗം | വര്ഷം 2010 |
ഗാനം ഓർമ്മകളെ മയരുതേ | ചിത്രം/ആൽബം ചാവേർപ്പട | സംഗീതം അലക്സ് പോൾ | ആലാപനം ജി വേണുഗോപാൽ | രാഗം | വര്ഷം 2010 |
ഗാനം ഓർമ്മകളേ മായരുതേ | ചിത്രം/ആൽബം ചാവേർപ്പട | സംഗീതം അലക്സ് പോൾ | ആലാപനം ജി വേണുഗോപാൽ | രാഗം | വര്ഷം 2010 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം സ്നേഹം പൂക്കും തീരം | ചിത്രം/ആൽബം ഡോക്ടർ ഇന്നസെന്റാണ് | രചന സന്തോഷ് വർമ്മ | ആലാപനം ഉദയ് രാമചന്ദ്രൻ , സംഗീത വർമ്മ | രാഗം | വര്ഷം 2012 |
ഗാനം മംഗലമണിക്കിളി | ചിത്രം/ആൽബം ഡോക്ടർ ഇന്നസെന്റാണ് | രചന റഫീക്ക് അഹമ്മദ് | ആലാപനം അനൂപ് ജി കൃഷ്ണന്, കെ എസ് ചിത്ര | രാഗം | വര്ഷം 2012 |
ഗാനം സുന്ദരകേരളം നമ്മള്ക്ക് | ചിത്രം/ആൽബം ഡോക്ടർ ഇന്നസെന്റാണ് | രചന സന്തോഷ് വർമ്മ | ആലാപനം ഇന്നസെന്റ്, സോന നായർ, സംഗീത വർമ്മ, കോറസ് | രാഗം | വര്ഷം 2012 |
ഗാനം വിഘ്നേശ ജനനീ | ചിത്രം/ആൽബം ഡോക്ടർ ഇന്നസെന്റാണ് | രചന സന്തോഷ് വർമ്മ | ആലാപനം പി ജയചന്ദ്രൻ, കോറസ് | രാഗം | വര്ഷം 2012 |
ഗാനം അഷ്ടപദിയിലെ കണ്ണന്റെ | ചിത്രം/ആൽബം രതിസുഖസാരേ - ആൽബം | രചന സന്തോഷ് വർമ്മ | ആലാപനം പി ജയചന്ദ്രൻ, മഞ്ജരി | രാഗം | വര്ഷം 2013 |
ഗാനം താ തെയ്യം | ചിത്രം/ആൽബം വിശ്വ വിഖ്യാതരായ പയ്യന്മാർ | രചന സന്തോഷ് വർമ്മ | ആലാപനം വിനീത് ശ്രീനിവാസൻ, നജിം അർഷാദ്, അരുൺ എളാട്ട് , സംഗീത ശ്രീകാന്ത്, ടി ആർ സൗമ്യ | രാഗം | വര്ഷം 2017 |