ഓർമ്മകളേ മായരുതേ

ഓർമ്മകളേ മായരുതേ
ഓടിവരാൻ വൈകരുതേ
ഓർമ്മകളേ മായരുതേ
ഓടിവരാൻ ഇനി വൈകരുതേ
നറു പീലികളാൽ പതിയേ തഴുകി
പഴയൊരു കഥയുടെ സുഖമരുളൂ
ഓർമ്മകളേ മായരുതേ
ഓടിവരാൻ ഇനി വൈകരുതേ

കന്നിയിളം വള്ളികളിൽ തുമ്പികളായെന്നും
ഊയലിടും മുല്ലമലർക്കാവും
കുന്നിമണിക്കുന്നുകളിൽ കുയിലുകളോടോപ്പം
കുറുകുഴലും ഊതിവരും കാറ്റും
കണികണ്ടുവരാൻ കൊണ്ടു വരാനെന്തൊരു മോഹം
ഇനി വന്നിടുമോ തെല്ലിടയാ നല്ലൊരു കാലം
ഓർമ്മകളേ മായരുതേ
ഓടിവരാൻ വൈകരുതേ
ഓടിവരാൻ ഇനി വൈകരുതേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ormakale maayaruthe

Additional Info

Year: 
2010

അനുബന്ധവർത്തമാനം