വിട പറയുകയാണോ

 

 ഓ..ഓ...ഓ.....ഓ....
വിട പറയുകയാണോ
ചിരിയുടെ വെണ്‍പ്രാവുകള്‍
ഇരുളടയുകയാണോ
മിഴിയിണയുടെ കൂടുകള്‍
വിധിയിലെരിവേനലില്‍ വിരഹമരുഭൂമിയില്‍
ഓര്‍മ്മകളുമായി തനിയെ അലയേ
(വിട പറയുകയാണോ......)

മഴ തരും മുകിലുകളില്‍
തനുവുമായി ഇതള്‍ വിരിയും
ഓ പാവം മാരിവില്ലുകള്‍
മായും പോലെ മായയായി
ഏകാകിനി എങ്ങോ നീ മായവേ
(വിട പറയുകയാണോ......)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Vida Parayukayaano

Additional Info

അനുബന്ധവർത്തമാനം