കള്ളാധി കള്ളൻ
കള്ളന്മാരുടെ തലവാ...
തിരുവടി കൂപ്പാം.. അതി വിരുതാ
തട്ടിപ്പടിപിടി ശണ്ഠ കൊല ചതി
തത്തി തരികിട താ...
കാശില്ലെങ്കിലും ആശക്കില്ലൊരു പഞ്ഞം..
എടാ മനിതാ...
വേഷക്കെട്ടിനു ദോഷം വരരുത് അശേഷം
തരികിട താ..
അഷ്ടിക്കൊരുതരി മുട്ടും വരരുത്
അതിനുള്ളൊരു വക താ…
താനൊന്തോം… താനൊന്തോം…
താനൊന്തോം…താനോം
ആഹാ .. ആനന്ദം...
ദണ്ഡ ദണ്ഡനം ..പരിഹാരം.. ആ
ദണ്ഡ ദണ്ഡനം.. പരിഹാരം... ആ
ഉലകത്തിലെ നിഴലാട്ടത്തിൽ
തോന്ന്യാസം കാട്ടീട്ട്...
കളിയാശാൻ വെളിയിൽ തള്ളിയ
പാവക്കോലങ്ങൾ...
അപ്പാടെ കെട്ടുകൾ പൊട്ടി
ഒരു ചക്കട വണ്ടിയിലേറി
ദിക്കില്ല ലെക്കില്ലാണ്ടിവർ പോവണതെങ്ങോട്ട്
താനൊന്തോം… താനൊന്തോം…
താനൊന്തോം…താനോം...
ആഹാ .. ആനന്ദം...
ദണ്ഡ ദണ്ഡനം... പരിഹാരം.. ആ
ദണ്ഡ ദണ്ഡനം.. പരിഹാരം... ആ
വേണ്ടാതീനം പേരുപിടിച്ചൊരു
ചങ്കാണീ.. മക്കൾക്ക്...
വേണ്ടായെന്നാലോചിക്കാൻ
വെളിവില്ലാ മണ്ടയ്ക്ക്
ശാപ്പാടിന് വകയൊപ്പിക്കും... മാളോരേ പറ്റിച്ച്
കാശെല്ലാം കൊട്ടുന്നോന്..
തല്ലെല്ലാം ചെണ്ടയ്ക്ക്...
കരിമേലനങ്ങാൻ വയ്യാ.. കഠിനപ്പണി പറയണ്ടാ
ചക്കാത്തിന് വെട്ടി വിഴുങ്ങാൻ..
എന്തെന്തൊരു സന്തോഷം...
സൂത്രത്തിൽ കീശ നിറയ്ക്കാൻ
വല്ലാത്തൊരാവേശം...
ആരാരുടെ നെഞ്ചത്തേക്കാണീ പടയുടെ പാഞ്ഞോട്ടം...
താനൊന്തോം… താനൊന്തോം…
താനൊന്തോം…താനോം
ആഹാ .. ആനന്ദം
ദണ്ഡ ദണ്ഡനം... പരിഹാരം.. ആ
ദണ്ഡ ദണ്ഡനം... പരിഹാരം... ആ
കള്ളാധി കള്ളൻ.. നമസ്കാരം
തോം ത തോം ത തോം ത തോം
തോം ത തോം ത തോം ത തോം
കള്ളാധി കള്ളൻ.. നമസ്കാരം
താനൊന്തോം... താനൊന്തോം
താനൊന്തോം…താനോം...
ആഹാ .. ആനന്ദം...