നുരയുന്നൊരു സുരയാണേ
നുരയുന്നൊരു സുരയാണേ
സുര നമ്മുടെ ഹരമാണേ
അരമില്ലിയിതുള്ളിൽ ചെന്നാൽ
എന്തൊരു സുഖമാണേ
കരളിന്നിവനെതിരാണേ
കനകത്തിൻ വിലയാണേ
എന്നാലുമൊരിത്തിരി കിട്ടാൻ
എന്തൊരു കൊതിയാണേ
ഞാഞ്ഞൂലുകൾ പത്തി വിടർത്തും
കുഴിയാനകൾ കൊമ്പു കുലുക്കും,(2)
നില വിട്ടു കഴിച്ചവർ മൂക്കിനു മുക്കിനു
കൂട്ടക്ഷരമെഴുതും
നീയുണ്ടെങ്കിൽ ഉള്ളിന്നുള്ളിൽ കത്തും ആവേശം
നീയില്ലെങ്കിൽ ആകെ മൊത്തും മങ്ങും ആഘോഷം (2)
കേട്ടിട്ടില്ലേ ദൈവങ്ങൾക്കും നേദിക്കും ഈ സൗഭാഗ്യം
ഹാ പിന്നെന്താണേ നമ്മൾ തൊട്ടാൽ എല്ലാവർക്കും വൈരാഗ്യം
ദമ്പടിയുണ്ടേൽ പിമ്പിരിയാകാം
അമ്പലമുക്കിലു പമ്പരമാകാം
അമ്പിളി കാണാതാതന്തിയുറങ്ങാൻ ചേലാണേ
പീക്കിരിയേയും പോക്കിരിയാക്കും
പോക്കിരിയേയും ഈർക്കിലിയാക്കും
ഈർക്കിലി മേലേ പോർക്കലിയാറ്റും കോളാണേ
ചുണ്ടിൽ സരിഗമ ചങ്കിൽ ചടപട
ചുറ്റും കലപില ചുമ്മാ ജകപൊഗ
തഞ്ചം മൊഴിയൊഴി കൊഞ്ചം തക തകജം (നുരയുന്നൊരു...)
നീയുണ്ടെങ്കിൽ നന്നേ കൂടും നാടിന്നാദായം
നിന്നെ കിട്ടാൻ വിൽക്കും സ്വന്തം വീടിൻ മോന്തായം
ആ സത്യം ചൊന്നാലൊന്നേയുള്ളൂ സ്വർഗ്ഗം കാട്ടും പാനീയം
എന്നിട്ടും നീ സാത്താനാണെന്നെല്ലാവർക്കും ആക്ഷേപം
എട്ടണ പത്തണ തൊട്ടു തുടങ്ങും
കുപ്പികൾ ഉണ്ടതിലിറ്റു കഴിച്ചാൽ
കൊട്ടു വടിക്കൊരു തട്ടു ലഭിച്ചതു പോലാണേ
തൊട്ടു തൊടാതെയിതൊട്ടു കഴിച്ചാൽ
കെട്ടു വിടാനിട വിട്ടു കഴിച്ചാൽ പട്ടണ വേഗം കെട്ടിയെടുക്കാം നേരാണേ
ആണിൻ കൊലവിളി പെണ്ണിൻ നിലവിളി
മാറത്തടി ഇടി കുന്തം കുറുവടി
തപ്പിത്തടകടി തട്ടി ത്തരികിട തോം
നുര നുര നുര സുരയാണേ
സുര സുര സുര ഹരമാണേ
അരമില്ലിയിതുള്ളിൽ ചെന്നാൽ
എന്തൊരു സുഖമാണേ
കരളിന്നിവനെതിരാണേ ആഹാ
കനകത്തിൻ വിലയാണേ ആഹാ
എന്നാലുമൊരിത്തിരി കിട്ടാൻ
എന്തൊരു കൊതിയാണേ
ഞാഞ്ഞൂലുകൾ പത്തി വിടർത്തും
കുഴിയാനകൾ കൊമ്പു കുലുക്കും,(2)
നില വിട്ടു കഴിച്ചവർ മൂക്കിനു മുക്കിനു
കൂട്ടക്ഷരമെഴുതും