സ്നേഹം പൂക്കും തീരം
സ്നേഹം പൂക്കും തീരം പിന്നില്‍ മായുന്നൂ
നീലാകാശം മാത്രം ഇന്നെന്‍ തണലാകുന്നൂ
നെഞ്ചിന്നുള്ളില്‍ സാഗരം വിങ്ങിപ്പൊട്ടും നൊമ്പരം
താമരനൂലില്‍ കോർത്തവയാണോ മാനവബന്ധങ്ങള്‍
അതിലുണ്ടോ സത്യങ്ങള്‍
അതിനുണ്ടോ അർത്ഥങ്ങള്‍
സ്നേഹം പൂക്കും തീരം പിന്നില്‍ മായുന്നൂ
നീലാകാശം മാത്രം ഇന്നെന്‍ തണലാകുന്നൂ
ലാലാലാ ..ലാലാലാ..ലാലാലാ..ലാലാലാ
ഇല്ലാമാനം തേടി ചിറകറ്റു പതിച്ചൊരു തുമ്പീ
എന്തേ കൂട്ടില്ലാരും.. കരയാനാണോ യോഗം (2)
കണ്ണുനീരിത് മായ്ക്കുവാന്‍ നാളെകൾക്കിനിയാവുമോ
കണ്ണുനീരിത് മായ്ക്കുവാന്‍ നാളെകൾക്കിനിയാവുമോ
അന്നോളം നിന്‍ സാന്ത്വനം.. തീരാമധു തൂകി
മലരാടിക്കളിയാടും നിന്നോര്‍മ്മപ്പൂക്കാലം
സ്നേഹം പൂക്കും തീരം പിന്നില്‍ മായുന്നൂ
നീലാകാശം മാത്രം ഇന്നെന്‍ തണലാകുന്നൂ
മുന്നോട്ടേറെ ദൂരം ഇതു കൂരിരുള്‍ മൂടിയ കാലം
പാദങ്ങള്‍ക്കും ഭാരം.. തണലില്ലാ വഴിയോരം (2)
ആരുമില്ലൊരു പാട്ടുമായി മംഗളങ്ങള്‍ നേരുവാന്‍
ആരുമില്ലൊരു പാട്ടുമായി മംഗളങ്ങള്‍ നേരുവാന്‍
വിണ്ണില്‍ നിന്നും നീളുമോ അല്പം കനിവോടെ..
ഈ ജീവന്നൊളിയേകാന്‍.. ഒരു താരത്തിരിനാളം
സ്നേഹം പൂക്കും തീരം പിന്നില്‍ മായുന്നൂ
നീലാകാശം മാത്രം ഇന്നെന്‍ തണലാകുന്നൂ
നെഞ്ചിന്നുള്ളില്‍ സാഗരം വിങ്ങിപ്പൊട്ടും നൊമ്പരം
താമരനൂലില്‍ കോർത്തവയാണോ മാനവബന്ധങ്ങള്‍
അതിലുണ്ടോ സത്യങ്ങള്‍
അതിനുണ്ടോ അർത്ഥങ്ങള്‍
സ്നേഹം പൂക്കും തീരം പിന്നില്‍ മായുന്നൂ
നീലാകാശം മാത്രം ഇന്നെന്‍ തണലാകുന്നൂ