സുന്ദരകേരളം നമ്മള്‍ക്ക്
സുന്ദരകേരളം നമ്മള്‍ക്ക് തന്നതു ഭാര്‍ഗ്ഗവരാമനല്ലേ
സാക്ഷാല്‍ ഭാര്‍ഗ്ഗവരാമനല്ലേ
ചൊല്ലുക നാളെയീ നാടിന്റെ നായകന്‍
ഭാര്‍ഗ്ഗവന്‍ പിള്ളയല്ലേ
ഡോക്ടര്‍ ഭാര്‍ഗ്ഗവന്‍ പിള്ളയല്ലേ
ചൊല്ലൂ.. വോട്ടുകളേകുകില്ലേ
നിങ്ങള്‍.. വോട്ടുകളേകുകില്ലേ
നമ്മുടെ നെഞ്ചിനെ തൊട്ടറിയുന്നവന്‍..
പട്ടിണിപ്പാവങ്ങൾക്കൊത്ത് നില്‍ക്കുന്നവന്‍
തനതന തന്തനാന
കേരളനാടിന്റെ വ്യാധികള്‍ മാറ്റുവാന്‍ ഉണ്ട്
പൊടിമരുന്ന് ..
കയ്യിലുണ്ട് പൊടി മരുന്ന്
ഡോക്ടര്‍മാരേന്തും കുഴല്‍
തന്നെയാണെനിയ്ക്കോട്ടു ചെയ്യേണ്ട ചിഹ്നം
നിങ്ങളോട്ടു ചെയ്യേണ്ട ചിഹ്നം..
ഹേയ് ഹേയ് നമ്മുടെ പിള്ള .. നാടിൻ നായകൻ പിള്ള
ഡോക്ടർ ഭാർഗ്ഗവൻ പിള്ള ..
ഹേയ് ഹേയ് നമ്മുടെ പിള്ള .. നാടിൻ നായകൻ പിള്ള
ഡോക്ടർ ഭാർഗ്ഗവൻ പിള്ള ..ഹേയ്
ആയര്‍കുലത്തില്‍ പണ്ട് കാര്‍വർണ്ണനുടച്ചത്
ഒന്നല്ലൊരായിരം പൈമ്പാല്‍ക്കുടം
അക്കരക്കാവിലെ അമ്മന്‍കുടം
നാഗത്താന്‍ കാവിലെ പുള്ളോര്‍ക്കുടം
ഹേയ് അക്കരക്കാവിലെ അമ്മന്‍കുടം
നാഗത്താന്‍ കാവിലെ പുള്ളോര്‍ക്കുടം
അന്തിക്കു പണികഴിഞ്ഞെത്തുന്നൊരാണിന്റെ
ഉള്ള് തണുപ്പിക്കും കള്ള് കുടം..
കുടമേതായാലും വോട്ടു മതീ
കുടമെന്ന ചിഹ്നമൊന്നോർത്താല്‍ മതീ
ചക്കരക്കുടത്തില് കയ്യിട്ടാല്‍..പോലും
നക്കിനോക്കാത്തൊരു പഞ്ചപാവം
കുടമെന്ന ചിഹ്നത്തില്‍ നിൽക്കണൊരാളിവന്‍
നമ്മുടെ നാടിന്റെ തങ്കക്കുടം..
നമ്മുടെ നാടിന്റെ തങ്കക്കുടം..
കുത്തുവിളക്കിന് കുത്തേണം
കുത്തുവിളക്കിന് കുത്തേണം
ഹേയ് ആരോമലുണ്ണിയെ ചന്തു ചതിച്ചത്
കുത്തുവിളക്കിന് കുത്തിയല്ലേ ഇന്ന്
ഈ ആരോമലുണ്ണിയെ ചന്തു ചതിച്ചത്
കുത്തുവിളക്കിന് കുത്തിയല്ലേ ഇന്ന്
കോമളവല്ലിയെ വിജയിപ്പിക്കേണ്ടതും
കുത്തുവിളക്കിന് കുത്തിയല്ലേ
വോട്ട് കുത്തുവിളക്കിന് കുത്തിയല്ലേ..
ഈ മുഖം കാണുമ്പോള്‍ പിന്നെയും പിന്നെയും
ഭൂമുഖത്താരുമേ വോട്ടു ചെയ്യും.. സത്യം
ഭൂമുഖത്താരുമേ വോട്ടു ചെയ്യും
ആമുഖം വേണ്ടാത്ത കോമളവല്ലി ഞാന്‍
ആയിരം കൊല്ലമീ നാടുവാഴും
പതിനായിരം കൊല്ലമീ നാടുവാഴും
താന തിന്ന തിന്നിന്നോ തന്തിന്നാനോ
താന തിന്ന തിന്നിന്നോ തന്തിന്നാനോ