വിഘ്നേശ ജനനീ

വിഘ്നേശ ജനനീ വിജയപ്രദായിനീ
തൊഴുന്നേന്‍ ചരണാംബുജം
ജഗൻ മാതൃസ്വരൂപിണീ...

ദേവദേവ ഹൃദയനിവാസിനീ ദാക്ഷായണീ..ആ
ഹേമശൈല ശൃംഗവിഹാരിണീ കാര്‍ത്ത്യായനീ ..ആ
സുരഭാമിനി ശിവകാമിനി ഭവമോചനി സുഖദായിനി
പ്രസീദ ഭവാനി...
ദേവദേവ ഹൃദയനിവാസിനീ ദാക്ഷായണീ
ഹേമശൈല ശൃംഗവിഹാരിണീ കാര്‍ത്ത്യായനീ
ആ ..ആ
നിത്യാനന്ദകരീ ഭയാഭയങ്കരീ സൗന്ദര്യരത്നാകരീ
ത്രിത്ഭൂതാതില ഘോരപാപങ്കരീ പ്രത്യക്ഷമതേശ്വരീ 
തവമന്ദഹാസ സിന്ദൂരമണിഞ്ഞേ അടിയന്റെ
പുലരികള്‍ തെളിയാവൂ(2)
കടാക്ഷ തൃമധുര മധുരിമ നുകര്‍ന്നേ
അടിയന്റെ മാനസമുണരാവൂ
സൗന്ദര്യ ലഹരീ സൗഭാഗ്യമലരീ
മധുഭാഷിണി മദശാലിനി മനമോഹിനി വരദായിനി
പ്രസീദ ശിവാനി..
ദേവദേവ ഹൃദയനിവാസിനീ ദാക്ഷായണീ
ആ ..ആ

അവിടുത്തെ വാത്സല്യ ചന്ദ്രികയണിഞ്ഞേ 
അടിയന്റെ ചിന്തകള്‍ വളരാവൂ (2)
തിരുനാമാമൃത ലഹരിയിലലിഞ്ഞേ
ഓരോ നിമിഷവും കൊഴിയാവൂ
രജതാദ്രി തനയേ രവിസോമ നയനേ
അഭയംകരി കരുണാമയി ജനരക്ഷിണി ജഗദീശ്വരി
പ്രസീദ സുധാംഗി
ദേവദേവ ഹൃദയനിവാസിനീ ദാക്ഷായണീ
ഹേമശൈല ശൃംഗവിഹാരിണീ കാര്‍ത്ത്യായനീ

MW8yvN8qjWY