ജോണി ആന്റണി
മലയാള ചലച്ചിത്ര സംവിധായകൻ. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ആന്റണിയുടെയും ലിഡിയയുടെയും മകനായി ജനിച്ചു. 1991-ൽ ചാഞ്ചാട്ടം എന്ന സിനിമയിൽ സംവിധായകൻ തുളസിദാസിന്റെ അസിസ്റ്റന്റ് സംവിധായകനായിട്ടാണ് ജോണി ആന്റണിയുടെ തുടക്കം. പതിനൊന്ന് സിനിമകളിൽ തുളസിദാസിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു. ജോസ് തോമസ്, താഹ, കെ കെ ഹരിദാസ്, അശ്വതി ഗോപിനാഥ് എന്നിവരുടെയെല്ലാം കൂടെ പ്രവർത്തിച്ചു.
ദിലീപ് നായകനായ സി ഐ ഡി മൂസ- യിലൂടെ 2003-ലാണ് ജോണി ആന്റണി സ്വതന്ത്ര സംവിധായകനാകുന്നത്. മൂസ വൻ സാമ്പത്തികവിജയം നേടി. തുടർന്ന് ജോണി ആന്റണി - ദിലീപ് കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളായ കൊച്ചി രാജാവ്, ഇൻസ്പെക്ടർ ഗരുഡ് എന്നീ സിനിമകളും സാമ്പത്തിക വിജയം നേടി. മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണീ സംവിധാനം ചെയ്ത തുറുപ്പുഗുലാൻ - വിജയ ചിത്രമായിരുന്നു. പത്ത് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ശിക്കാരി ശംഭു എന്ന സിനിമയിലൂടെ ജോണി ആന്റണി അഭിനയരംഗത്തേയ്ക്കും പ്രവേശിച്ചു. പന്ത്രണ്ടോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ജോണി ആന്റണിയുടെ ഭാര്യ ഷൈനി. മക്കൾ അശ്വതി, ലക്ഷ്മി.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
തോപ്പിൽ ജോപ്പൻ | നിഷാദ് കോയ | 2016 |
ഭയ്യാ ഭയ്യാ | ബെന്നി പി നായരമ്പലം | 2014 |
മാസ്റ്റേഴ്സ് | ജിനു എബ്രഹാം | 2012 |
താപ്പാന | എം സിന്ധുരാജ് | 2012 |
ഈ പട്ടണത്തിൽ ഭൂതം | സിബി കെ തോമസ് | 2009 |
സൈക്കിൾ | ജയിംസ് ആൽബർട്ട് | 2008 |
ഇൻസ്പെക്ടർ ഗരുഡ് | കെ ഉദയകൃഷ്ണ, സിബി കെ തോമസ് | 2007 |
തുറുപ്പുഗുലാൻ | കെ ഉദയകൃഷ്ണ, സിബി കെ തോമസ് | 2006 |
കൊച്ചിരാജാവ് | കെ ഉദയകൃഷ്ണ, സിബി കെ തോമസ് | 2005 |
സി ഐ ഡി മൂസ | കെ ഉദയകൃഷ്ണ, സിബി കെ തോമസ് | 2003 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സുന്ദരി നീയും സുന്ദരൻ ഞാനും | ബസ്സ് കണ്ടക്ടർ | തുളസീദാസ് | 1995 |
ഉദയപുരം സുൽത്താൻ | ഉണ്ണിക്കൃഷ്ണൻ്റെ സുഹൃത്ത് | ജോസ് തോമസ് | 1999 |
കുഞ്ഞിക്കൂനൻ | ശശി ശങ്കർ | 2002 | |
ശിക്കാരി ശംഭു | ഫാദർ ലൂക്ക | സുഗീത് | 2018 |
ഡ്രാമ | ആന്റോ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2018 |
തട്ടുംപുറത്ത് അച്യുതൻ | കരാട്ടേ സുകുമാരൻ | ലാൽ ജോസ് | 2018 |
ജോസഫ് | പള്ളീലച്ചൻ | എം പത്മകുമാർ | 2018 |
ഇട്ടിമാണി മെയ്ഡ് ഇൻ ചൈന | അഡ്വ തര്യൻ | ജിബി മാള, ജോജു | 2019 |
ജിമ്മി ഈ വീടിന്റെ ഐശ്വര്യം | രാജു ചന്ദ്ര | 2019 | |
സത്യം പറഞ്ഞാ വിശ്വസിക്കുവോ | ജി പ്രജിത് | 2019 | |
ഗാനഗന്ധർവ്വൻ | പ്രിൻസ് യു എസ് എ | രമേഷ് പിഷാരടി | 2019 |
മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദർ | അനീഷ് അൻവർ | 2019 | |
അയ്യപ്പനും കോശിയും | ജോണി ആന്റണി | സച്ചി | 2020 |
കേശു ഈ വീടിന്റെ നാഥൻ | എസ് ഐ | നാദിർഷാ | 2020 |
ഉദയ സ്ഥാപിതം 1954 | ധീരജ് ബാല | 2020 | |
വരനെ ആവശ്യമുണ്ട് | ഡോ.ബോസ് മനശാസ്ത്രജ്ഞൻ | അനൂപ് സത്യൻ | 2020 |
ഒറ്റക്കൊമ്പൻ | മാത്യൂസ് തോമസ് | 2020 | |
ഓപ്പറേഷൻ ജാവ | ബാബുരാജ് കള്ളിയത്ത് | തരുൺ മൂർത്തി | 2021 |
ലൗ | ദീപ്തിയുടെ അച്ഛൻ | ഖാലിദ് റഹ്മാൻ | 2021 |
ഓപ്പറേഷൻ ജാവ | ബാബുരാജ് കള്ളിയത്ത് | തരുൺ മൂർത്തി | 2021 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
നേരാ ഇത് തുടർക്കഥ | തിരിമാലി | വിവേക് മുഴക്കുന്ന് | ശ്രീജിത്ത് എടവണ്ണ | 2022 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പഞ്ചപാണ്ഡവർ | കെ കെ ഹരിദാസ് | 1999 |
ഉദയപുരം സുൽത്താൻ | ജോസ് തോമസ് | 1999 |
ബ്രിട്ടീഷ് മാർക്കറ്റ് | നിസ്സാർ | 1996 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സ്നേഹിതൻ | ജോസ് തോമസ് | 2002 |
ഈ പറക്കും തളിക | താഹ | 2001 |
സുന്ദരപുരുഷൻ | ജോസ് തോമസ് | 2001 |
മന്ത്രികുമാരൻ | തുളസീദാസ് | 1998 |
സൂര്യപുത്രൻ | തുളസീദാസ് | 1998 |
ഇതാ ഒരു സ്നേഹഗാഥ | ക്യാപ്റ്റൻ രാജു | 1997 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സി ഐ മഹാദേവൻ അഞ്ചടി നാലിഞ്ച് | കെ കെ ഹരിദാസ് | 2003 |
മായപ്പൊന്മാൻ | തുളസീദാസ് | 1997 |
കിലുകിൽ പമ്പരം | തുളസീദാസ് | 1997 |
ആയിരം നാവുള്ള അനന്തൻ | തുളസീദാസ് | 1996 |
കുങ്കുമച്ചെപ്പ് | തുളസീദാസ് | 1996 |
മിന്നാമിനുങ്ങിനും മിന്നുകെട്ട് | തുളസീദാസ് | 1995 |
സുന്ദരി നീയും സുന്ദരൻ ഞാനും | തുളസീദാസ് | 1995 |
തിരുമനസ്സ് | അശ്വതി ഗോപിനാഥ് | 1995 |
മാണിക്യച്ചെമ്പഴുക്ക | തുളസീദാസ് | 1995 |
ശുദ്ധമദ്ദളം | തുളസീദാസ് | 1994 |
മലപ്പുറം ഹാജി മഹാനായ ജോജി | തുളസീദാസ് | 1994 |
സുദിനം | നിസ്സാർ | 1994 |
കൺഗ്രാജുലേഷൻസ് മിസ്സ് അനിതാ മേനോൻ | തുളസീദാസ് | 1992 |
ഏഴരപ്പൊന്നാന | തുളസീദാസ് | 1992 |
പൂച്ചയ്ക്കാരു മണി കെട്ടും | തുളസീദാസ് | 1992 |
ചാഞ്ചാട്ടം | തുളസീദാസ് | 1991 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ലിസമ്മയുടെ വീട് | ബാബു ജനാർദ്ദനൻ | 2013 |
ബെസ്റ്റ് ഓഫ് ലക്ക് | എം എ നിഷാദ് | 2010 |
മലപ്പുറം ഹാജി മഹാനായ ജോജി | തുളസീദാസ് | 1994 |