അംബികാ റാവു
Ambika Rao
ഏകദേശം 20 വർഷക്കാലം മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്റ്ററായും അഭിനേത്രിയായും രംഗത്തുള്ള അംബികാ റാവു തികച്ചും യാദൃശ്ചികമായാണ് സിനിമാരംഗത്ത് എത്തപ്പെട്ടത്. ഒരു സുഹൃത്തിനു വേണ്ടി "യാത്ര" എന്ന സീരിയലിന്റെ കണക്കുകൾ നോക്കാൻ തുടങ്ങിയതാണു തുടക്കം. അവിടുന്ന് തന്റെ യഥാർഥ കർമ്മപഥം കണ്ടെത്തിയ അംബികക്ക് താങ്ങായി വന്നത് പ്രശസ്ത സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോനായിരുന്നു. അദ്ദേഹത്തിനൊപ്പം സഹസംവിധായകയായി ഒപ്പം പ്രവർത്തിച്ച് തുടങ്ങി.
"ദി കോച്ച്" എന്ന അപരനാമധേയത്തിലാണു അംബിക സെറ്റുകളിൽ അറിയപ്പെടുന്നത്. അന്യഭാഷാ നടികൾക്ക് മലയാളം ഡയലോഗുകൾക്ക് ലിപ് സിങ്ക് ചെയ്യാൻ സഹായിക്കുകയായിരുന്നു പ്രധാന ഉദ്യമം. തുടർന്ന് അഭിനയരംഗത്തും ശ്രദ്ധേയയായി.
കിഡ്നി തകരാറിലായതിനേത്തുടർന്ന് രണ്ട് വർഷക്കാലത്തിലേറെ ആയി ചികിത്സയിലായിരുന്നു. 2022 ജൂൺ 27ന് മരണമടഞ്ഞു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അച്ചുവിന്റെ അമ്മ | അയൽക്കാരി | സത്യൻ അന്തിക്കാട് | 2005 |
അനുരാഗ കരിക്കിൻ വെള്ളം | ഇന്റർവ്യൂ ബോർഡ് അംഗം | ഖാലിദ് റഹ്മാൻ | 2016 |
അന്യർ | റസിയയുടെ ഉമ്മ | ലെനിൻ രാജേന്ദ്രൻ | 2003 |
എന്റെ വീട് അപ്പൂന്റേം | ക്ലാസ്സ് ടീച്ചർ | സിബി മലയിൽ | 2003 |
കിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ) | സിബി മലയിൽ | 2006 | |
കുമ്പളങ്ങി നൈറ്റ്സ് | ഗിരിജ (ബേബിയുടെ അമ്മ) | മധു സി നാരായണൻ | 2019 |
കൃത്യം | വിജി തമ്പി | 2005 | |
ക്രോണിക്ക് ബാച്ചിലർ | ശ്രീകുമാറിന്റെ സഹോദരി | സിദ്ദിഖ് | 2003 |
ക്ലാസ്മേറ്റ്സ് | ഹോസ്റ്റൽ വാർഡൻ സിസ്റ്റർ | ലാൽ ജോസ് | 2006 |
ഗ്രാമഫോൺ | ചെറിയമ്മ | കമൽ | 2002 |
ഗൗരീശങ്കരം | നേമം പുഷ്പരാജ് | 2003 | |
ചന്ദ്രേട്ടൻ എവിടെയാ | ചന്ദ്രമോഹന്റെ സഹപ്രവർത്തക | സിദ്ധാർത്ഥ് ഭരതൻ | 2015 |
ഞാൻ സൽപ്പേര് രാമൻ കുട്ടി | ദാക്ഷായണി | പി അനിൽ, ബാബു നാരായണൻ | 2004 |
ടൂർണ്ണമെന്റ് | നേഴ്സ് | ലാൽ | 2010 |
തമാശ | ഡോക്ടർ | അഷ്റഫ് ഹംസ | 2019 |
പട്ടാളം | മുസ്ലിം സ്ത്രീ | ലാൽ ജോസ് | 2003 |
പരുന്ത് | നഴ്സ് | എം പത്മകുമാർ | 2008 |
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ | ഫിലോമിന | ശംഭു പുരുഷോത്തമൻ | 2020 |
മീശമാധവൻ | ഓമനേടത്തി | ലാൽ ജോസ് | 2002 |
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് | ഫ്ലാറ്റ് സെക്രട്ടറി | സത്യൻ അന്തിക്കാട് | 2002 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തീവ്രം | രൂപേഷ് പീതാംബരൻ | 2012 |
നത്തോലി ഒരു ചെറിയ മീനല്ല | വി കെ പ്രകാശ് | 2013 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
2 ഹരിഹർ നഗർ | ലാൽ | 2009 |
5 സുന്ദരികൾ | ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് | 2013 |
അനുരാഗ കരിക്കിൻ വെള്ളം | ഖാലിദ് റഹ്മാൻ | 2016 |
ഇൻ ഗോസ്റ്റ് ഹൗസ് ഇൻ | ലാൽ | 2010 |
കൃത്യം | വിജി തമ്പി | 2005 |
കൃഷ്ണാ ഗോപാൽകൃഷ്ണ | ബാലചന്ദ്ര മേനോൻ | 2002 |
കോളേജ് കുമാരൻ | തുളസീദാസ് | 2008 |
ഞാൻ സൽപ്പേര് രാമൻ കുട്ടി | പി അനിൽ, ബാബു നാരായണൻ | 2004 |
ടൂർണ്ണമെന്റ് | ലാൽ | 2010 |
ഡാഡി കൂൾ | ആഷിക് അബു | 2009 |
തിരുവമ്പാടി തമ്പാൻ | എം പത്മകുമാർ | 2012 |
തൊമ്മനും മക്കളും | ഷാഫി | 2005 |
നഗരം | എം എ നിഷാദ് | 2007 |
നസ്രാണി | ജോഷി | 2007 |
പരുന്ത് | എം പത്മകുമാർ | 2008 |
പളുങ്ക് | ബ്ലെസ്സി | 2006 |
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ | ശംഭു പുരുഷോത്തമൻ | 2020 |
പോത്തൻ വാവ | ജോഷി | 2006 |
പോലീസ് | വി കെ പ്രകാശ് | 2005 |
പോസിറ്റീവ് | വി കെ പ്രകാശ് | 2008 |
Submitted 13 years 4 months ago by Kumar Neelakandan.
Edit History of അംബികാ റാവു
9 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
28 Jun 2022 - 00:04 | Kiranz | |
17 Mar 2022 - 01:39 | Achinthya | |
17 Mar 2022 - 01:38 | Achinthya | |
13 Nov 2021 - 15:15 | Sebastian Xavier | ഫീൽഡ് ചേർത്തു |
15 Jan 2021 - 19:48 | admin | Comments opened |
1 Dec 2020 - 09:34 | Kiranz | spelling corrections |
27 Feb 2014 - 16:35 | vinamb | Added details |
11 Feb 2014 - 15:00 | nanz | |
6 Mar 2012 - 10:48 | admin |