രസികൻ
Actors & Characters
Actors | Character |
---|---|
ബി ശിവൻ കുട്ടി | |
തങ്കി | |
തെളിപ്പറമ്പിൽ ഭാസ്കരൻ / കാള ഭാസ്കരൻ | |
സുധി | |
വരത്തൻ തോമ എന്ന തോമസ് ചാക്കോ | |
ഭാർഗവി അമ്മ | |
അമ്മാവൻ | |
കപിൽ ദേവ് | |
കോൺസ്റ്റബിൾ | |
കരിഷ്മ | |
ജാങ്കോ | |
കോൺസ്റ്റബിൾ പി കെ രാമഭദ്രൻ | |
അബൂട്ടി | |
മോഹൻ കൊടുമ്പാറ | |
നാനാ വാസുദേവൻ | |
ക്യാമറാമാൻ | |
ശിവൻകുട്ടിയുടെ ചേച്ചി ഷൈലജ | |
അമ്മായി | |
അർജ്ജുൻ റാം | |
പോസ്റ്റ്മാൻ അണ്ണാച്ചി | |
ശിവൻകുട്ടിയുടെ അച്ഛൻ | |
കണിയാൻ | |
മാരി | |
സൈപ്പർ ആന്റോ | |
രാമഭദ്രന്റെ അമ്മ | |
ശിവൻ കുട്ടിയുടെ അളിയൻ | |
പ്രൊഫസ്സർ | |
ശിവൻ കുട്ടിയുടെ പെങ്ങളുടെ മകൻ |
Main Crew
Awards, Recognition, Reference, Resources
കഥ സംഗ്രഹം
സംവൃതാ സുനിലിന്റെ ആദ്യസിനിമ.
ഭരത് ഗോപിയുടെ മകനായ വി.ജി. മുരളീകൃഷ്ണൻ(മുരളി ഗോപി) ഈ ചിത്രത്തിലൂടെ നടനായും തിരക്കഥാകൃത്തായും അരങ്ങറി. "ചാഞ്ഞു നിക്കണ " എന്ന ഗാനവും ഈ സിനിമയിൽ ആലപിച്ചു.
ദളവാതെരുവിന്റെ കണ്ണിലുണ്ണിയാണ് ശിവൻ കുട്ടി. ആർക്ക് എന്ത് ആവശ്യം വന്നാലും സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന അവൻ ഒരുകടുത്ത മോഹൻലാൽ ആരാധകൻ കൂടിയാണ്. മെക്കാനിക്ക്, ഇലക്ട്രീഷ്യൻ തുടങ്ങി ഒട്ടു മിക്ക പണികളും ചെയ്യുന്ന ശിവൻകുട്ടിയുടെ പ്രധാന ബിസിനസ് ബ്ലാക്കിൽ സിനിമാ ടിക്കറ്റ് വിൽക്കുക എന്നതാണ്. ദളവാത്തെരുവിലെ ഗുണ്ടയാ തെളിപ്പറമ്പിൽ ഭാസ്കരൻ പോലീസ് കോണ്സ്റ്റബിൾ രാമഭദ്രനെ ആ തെരുവിലിട്ട് കുത്തി കൊലപ്പെടുത്തുന്നു. ഭാസ്കരനെ ഭയന്ന് ആരും അയാൾക്കെതിരെ സാക്ഷി പറയാൻ തയ്യാറാകുന്നില്ല. രാമഭദ്രന്റെ അമ്മ മാനസിക നില തെറ്റിയ നിലയിൽ തെരുവിലലയുന്നത് കാണുന്ന ശിവൻ കുട്ടി ഭാസ്കരനെതിരെ മൊഴി കൊടുക്കുന്നു. അതോടെ ഭാസ്കരൻ ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട് ജയിലിൽ ആകുന്നു.
ശിവൻ കുട്ടിയുടെ ഈ ധീരമായ പ്രവൃത്തി അയാളെ തെരുവിലെ ഹീറോയാക്കുന്നു. അയാളുടെ അഭിമുഖത്തിനായി ഒരു ചാനൽ എത്തുന്നു. ചാനലിൽ അയാളുടെ അഭിമുഖം കാണുന്ന കരിഷ്മ എന്ന പെണ്കുട്ടിക്ക് അയാളോട് താൽപര്യം തോന്നുന്നു. കാമ്പസിലുണ്ടാകുന്ന ചില പ്രശ്നങ്ങൾ തീർക്കാനും ചോദ്യപ്പേപ്പർ മോഷ്ടിക്കാനും അവൾ ശിവൻ കുട്ടിയെ ഉപയോഗിക്കുന്നു. കരിഷ്മയുടെ താൽപര്യം ശിവൻ കുട്ടി പ്രണയമായി തെറ്റിദ്ധരിക്കുന്നു. ശിവൻകുട്ടിയുടെ മുറപ്പെണ്ണ് തങ്കിക്ക് അവനെ ഇഷ്ടമാണ്, അവൻ അവളെ ഒഴിവാക്കാൻ ശ്രമിക്കുന്നു. കരിഷ്മ രാഖി കെട്ടി ശിവൻ കുട്ടിയെ തന്റെ സഹോദരനാക്കുകയും കല്യാണത്തിനു ക്ഷണിക്കുകയും ചെയ്യുന്നു. കരിഷ്മയുടെ കല്യാണത്തിൽ സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി ശിവൻകുട്ടി പങ്കെടുക്കുന്നു.
വർഷങ്ങൾക്ക് മുന്നേ നാടുവിട്ട ശിവൻ കുട്ടിയുടെ അച്ഛൻ മടങ്ങി വരുന്നു. അന്നേക്ക് 39 ആം ദിവസം ശിവൻ കുട്ടിയെ തേടി ഒരു ശത്രു എത്തുമെന്നും അയാളുടെ കയ്യാൽ അവനു മരണം സംഭവിക്കുമെന്നും അച്ഛൻ അവനോട് പറയുന്നു. ഒളിച്ചോടരുതെന്നും ആ ശത്രുവിനെ നേരിടണമെന്നും മുരുദേശ്വര ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കണമെന്നും അച്ഛൻ അവനെ ഉപദേശിക്കുന്നു. അച്ഛൻ മടങ്ങിയതിനു ശേഷം ശിവനെ കാണുവാൻ സുഹൃത്തുക്കൾ എത്തുന്നു. കാള ഭാസ്ക്കരൻ പരോളിൽ വരാൻ പോകുന്ന വിവരം അവർ ശിവനെ അറിയിക്കുന്നു. അവനെ കൊല്ലാനാണ് ഭാസ്കരന്റെ വരവ് എന്നവർ ശിവനെ ഓർമ്മിപ്പിക്കുന്നു. അവർ മുരുദേശ്വരിലേക്ക് പോകുന്നു. ആ യാത്രയിൽ ശിവൻ തങ്കിയുമായി അടുക്കുന്നു. ദളവാ തെരുവിലെ മാരി ഭാസ്കരനെ കൊല്ലാനായി സൈപ്പർ ആന്റോ എന്നൊരു കൊലയാളിയെ ശിവനു പരിചയപ്പെടുത്തി കൊടുക്കുന്നു. തങ്കിയുടെ കല്യാണം നടത്താൻ മാമൻ ശ്രമിക്കുന്നുവെങ്കിലും തങ്കി ശിവനെ മാത്രമേ കല്യാണം കഴിക്കൂ എന്ന് തീർത്തു പറയുന്നതോടെ കല്യാണം മുടങ്ങുന്നു.ഭാസ്കരനിൽ നിന്നും ശിവനെ സംരക്ഷിക്കാമെന്ന് ഇൻസ്പെക്ടർ കപിൽ ദേവ് അവനു ഉറപ്പു കൊടുക്കുന്നു. ദളവാതെരുവിലെ അമ്പലം കൊള്ളയടിച്ച് മാരി സ്ഥലം വിടുന്നു. സൈപ്പർ ആന്റൊയെ കാണാൻ ചെല്ലുന്ന ശിവൻ, മാരി അവനെ സമർത്ഥമായി പറ്റിച്ചു എന്ന് മനസിലാക്കുന്നു. അതിനിടയിൽ ഇൻസ്പെക്ടർ കപിൽ ദേവിനു സ്ഥലം മാറ്റമുണ്ടാകുന്നു.