സുമേഷ് വിജയകുമാർ
പരേതനായ ജി.വിജയകുമാറിന്റേയും വിമലാദേവിയുടേയും(റിട്ടയേഡ് അദ്യാപിക) മകനായി എറണാകുളം ജില്ലയിലെ മുവ്വാറ്റുപുഴയിൽ ജനിച്ചു. മൂവാറ്റുപുഴ എൻ എസ് എസ് ഹൈസ്കൂളിലായിരുന്നു സുമേഷിന്റെ പ്രാഥമിക വിദ്യാഭ്യാസം.തുടർന്ന് മൂവ്വാറ്റുപുഴ നിർമ്മല കോളേജിൽ നിന്നും പിഡിഗ്രി കഴിഞ്ഞു. അതിനുശേഷം വലപ്പാട് ശ്രീരാമ പോളിടെക്നിക്കിൽ നിന്നും പോളിടെക്നിക്കിൽ ബിരുദം നേടി.
ബന്ധുവായ പ്രശസ്ത ഛായാഗ്രാഹകൻ മധു നീലകണ്ഠനാണ് സുമേഷിന് സിനിമയിലെയ്ക്കുള്ള അവസരം ഒരുക്കികൊടുത്തത്. അദ്ധേഹത്തിനെ സുഹൃത്തായ രാജീവ് രവി ഛായാഗ്രഹണം നിർവ്വഹിച്ച ക്വട്ടേഷൻ എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് സുമേഷ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം രാജീവ് രവി മുഖാന്തിരം ലാൽ ജോസ് ചിത്രം രസികൻ, രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് എന്നീ സിനിമകളിൽ അഭിനയിച്ചു. തുടർന്ന് ഛോട്ടാ മുംബൈ, കീർത്തിചക്ര, സ്മാർട്ട് സിറ്റി.. എന്നീ സിനിമകളിലും അഭിനയിച്ചു.
വിവാഹശേഷം അഭിനയരംഗം വിട്ട സുമേഷ് ഇപ്പോൾ മസ്ക്കറ്റിലേക്ക് പോയി കുറച്ചുകാലം അവിടെ ജോലി ചെയ്തു. ഇപ്പോൾ സുഹൃത്തുക്കളോടൊപ്പം ചേർന്ന് മൂവ്വാറ്റുപുഴയിൽ ഒരു Orthodontics Dental lab(Orthocreation) നടത്തുകയാണ്.
സുമേഷ് വിജയകുമാറിന്റെ ഭാര്യ സുനിത ഗവണ്മെന്റ് സ്കൂൾ ടീച്ചറാണ്. രണ്ട് മക്കൾ മാധവ്, മഹാദേവ്


