ഹരി മുരളി

Hari Murali

മുപ്പത് വർഷത്തോളമായി നാടക രംഗത്ത് സജീവമായ പയ്യന്നൂർ മുരളിയുടെ മകൻ ആണ് ഹരി മുരളി. സീരിയലിലൂടെയാണ് ഹരി  അഭിനയരംഗത്തേക്ക് എത്തുന്നത്. എ.എം നസീർ ആണ് സീരിയലിൽ ചെറിയ വേഷം ചെയ്യാൻ അന്നേരം നാലര വയസ് മാത്രം പ്രായമുണ്ടായിരുന്ന ഹരിയെ വിളിക്കുന്നത്. അതിനു ശേഷം ആണ്  രസികൻ എന്ന ചിത്രത്തിലേക്ക് ഓഫർ വരുന്നത്. രസികനിലെ വേഷം പ്രേക്ഷക ശ്രദ്ധ നേടി. രസികന് ശേഷം അൻവർ സംവിധാനം ചെയ്ത അണ്ണൻ തമ്പി, മാടമ്പി, ഡോൺ, പട്ടണത്തിൽ ഭൂതം തുടങ്ങി ഉലകം ചുറ്റും വാലിഭൻ വരെ പത്ത് പതിനഞ്ചോളം സിനിമകളിൽ ബാലതാരമായി ഹരി അഭിനയിച്ചു. കുറേ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പഠിക്കാനും മറ്റുമായി അഭിനയ രംഗത്തു നിന്നും വിട്ടു നിന്ന ഹരി, വർഷങ്ങൾക്ക് ശേഷമാണ് അമർ അക്ബർ ആന്റണിയിൽ ചെറിയൊരു വേഷം ചെയ്യുന്നത്. പൃഥ്വിരാജിന്റെ അനുജന്റെ വേഷം.

ബാംഗളുരുവിൽ നിന്നു ബിഎസ്.സി വിഷ്വൽ ഇഫക്ട്സ് ആൻഡ് ആനിമേഷൻ പഠിച്ച ഹരി ഇപ്പോൾ എറണാകുളത്ത് ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. എഡിറ്റിങ്ങും കളറിങ്ങുമാണ് ചെയ്തുകൊണ്ട് സിനിമയുടെ പിന്നണിയിൽ സജീവമാവുകയാണ് ഹരി. നടൻ ഗണപതി ഹരിയുടെ ഫസ്റ്റ് കസിനാണ്. ഒരു ഇന്ത്യൻ പ്രണയകഥയിൽ ഫഹദ് ഫാസിലിന്റെ അച്ഛനായി അഭിനയിച്ച ബാബു അന്നൂർ വല്ല്യച്ഛനും.

ഫേസ്ബുക്ക് പ്രൊഫൈലിവിടെ