പ്രശാന്ത് പിള്ള
സംഗീത സംവിധായകൻ. 1981 സെപ്റ്റംബറിൽ മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ചു. ചെന്നൈയിൽ നിന്നും സൗണ്ട് എഞ്ചിനീയറിംഗ് കോഴ്സ് കഴിഞ്ഞതിനുശേഷം പ്രശാന്ത് എ ആർ റഹ്മാന്റെ കീഴിൽ കുറച്ചുകാലം വർക്ക് ചെയ്തു. അതിനുശേഷം അദ്ദേഹം പൂനെയിൽ താമസമാക്കി. പരസ്യങ്ങൾക്ക് ജിംഗിൾ ചെയ്തും ഷോർട്ട് ഫിലിമുകൾക്ക് മ്യൂസിക് ചെയ്തും അദ്ദേഹം തന്റെ കരിയർ ആരംഭിച്ചു. 2004-ൽ റേഡിയൊ ജിംഗിൾ ചെയ്യാൻ കഴിഞ്ഞത് അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിയ്ക്കാൻ കാരണമായി.
തുടർന്ന് റേഡിയോയ്ക്കും ടെലിവിഷനും വേണ്ടി നിരവധി ജിംഗിൾസ് ചെയ്തു. 2007-ൽ ബിജോയ് നമ്പ്യാരുടെ ഷോർട്ട് ഫിലിം രാഹു- വിന് മ്യൂസിക് ചെയ്തു. ആ സൗണ്ട് ട്രാക്ക് പ്രശാന്ത് പിള്ളൈയുടെ ഏറ്റവും മികച്ച വർക്കുകളിലൊന്നായിരുന്നു. അത് പിന്നീട് സിറ്റി ഓഫ് ഗോഡ് എന്ന മലയാള ചിത്രത്തിലുപയോഗിച്ചു. പ്രശാന്ത് പിള്ള സംഗീത സംവിധാനം ചെയ്ത ആദ്യ സിനിമ 2010-ൽ ഇറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ ആയിരുന്നു. 2011-ൽ ലിജോയുടെ തന്നെ ചിത്രമായ സിറ്റി ഓഫ് ഗോഡ്-നുവേണ്ടി സംഗീതം ചെയ്തു. 2011-ൽ ബിജോയ് നമ്പ്യാർ സംവിധനം ചെയ്ത ബോളീവുഡ് സിനിമ Shaitan- നുവേണ്ടി സംഗീതസംവിധാനം ചെയ്തു. 2013-ൽ ബിജോയ് നമ്പ്യാരുടെ ബോളീവുഡ് ചിത്രമായ David- ന് സംഗീതം നൽകി. 2013-ൽ ആമേൻ എന്ന സിനിമയ്ക്ക് പ്രശാന്ത്പിള്ള സംഗീതം നിർവഹിച്ച ഗാനങ്ങൾ നിരൂപക പ്രശംസനേടുകയും ഗാനാസ്വാദകർക്കിടയിൽ പോപ്പുലറാകുകയും ചെയ്തു.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്പതോളം ചിത്രങ്ങൾക്ക് പ്രശാന്ത് പിള്ളൈ സംഗീതം നൽകിയിട്ടുണ്ട്. Om Ganeshaya Namaha, Amhi Puneri എന്നീ ആൽബങ്ങളൂം ചെയ്തിട്ടുണ്ട്.
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം സ്പിരിറ്റ് ഓഫ് ആമേൻ | ചിത്രം/ആൽബം ആമേൻ | രചന കാവാലം നാരായണപ്പണിക്കർ | സംഗീതം പ്രശാന്ത് പിള്ള | രാഗം | വര്ഷം 2013 |
ഗാനം നി കൊ ഞ ച | ചിത്രം/ആൽബം നി കൊ ഞാ ചാ | രചന റഫീക്ക് അഹമ്മദ് | സംഗീതം പ്രശാന്ത് പിള്ള | രാഗം | വര്ഷം 2013 |
ഗാനം ഷക്കീല ഷക്കീല | ചിത്രം/ആൽബം ഡബിൾ ബാരൽ | രചന പ്രശാന്ത് പിള്ള, കെ എസ് കൃഷ്ണൻ | സംഗീതം പ്രശാന്ത് പിള്ള | രാഗം | വര്ഷം 2015 |
ഗാനം പുതിയ പുതിയ | ചിത്രം/ആൽബം റോക്ക്സ്റ്റാർ | രചന ശബരീഷ് വർമ്മ | സംഗീതം പ്രശാന്ത് പിള്ള | രാഗം | വര്ഷം 2015 |
ഗാനരചന
പ്രശാന്ത് പിള്ള എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ബം ആട്ടം | ചിത്രം/ആൽബം ഡബിൾ ബാരൽ | സംഗീതം പ്രശാന്ത് പിള്ള | ആലാപനം കെ എസ് കൃഷ്ണൻ | രാഗം | വര്ഷം 2015 |
ഗാനം ഷക്കീല ഷക്കീല | ചിത്രം/ആൽബം ഡബിൾ ബാരൽ | സംഗീതം പ്രശാന്ത് പിള്ള | ആലാപനം ഗഗൻ ബദരിയ, പ്രശാന്ത് പിള്ള | രാഗം | വര്ഷം 2015 |
ഗാനം ദോ നൈന (ട്രെയിലർ വേർഷൻ) | ചിത്രം/ആൽബം അങ്കമാലി ഡയറീസ് | സംഗീതം പ്രശാന്ത് പിള്ള | ആലാപനം വി ശ്രീകുമാർ | രാഗം | വര്ഷം 2017 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ പ്യാലി | സംവിധാനം ബബിത മാത്യു, റിൻ | വര്ഷം 2022 |
സിനിമ മൂൺവാക്ക് | സംവിധാനം എ കെ വിനോദ് | വര്ഷം 2021 |
സിനിമ സാജൻ ബേക്കറി സിൻസ് 1962 | സംവിധാനം അരുൺ ചന്തു | വര്ഷം 2021 |
സിനിമ ഉണ്ട | സംവിധാനം ഖാലിദ് റഹ്മാൻ | വര്ഷം 2019 |
സിനിമ ഈ.മ.യൗ | സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി | വര്ഷം 2018 |
സിനിമ അങ്കമാലി ഡയറീസ് | സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി | വര്ഷം 2017 |
സിനിമ സോളോ | സംവിധാനം ബിജോയ് നമ്പ്യാർ | വര്ഷം 2017 |
സിനിമ അനുരാഗ കരിക്കിൻ വെള്ളം | സംവിധാനം ഖാലിദ് റഹ്മാൻ | വര്ഷം 2016 |
സിനിമ ചന്ദ്രേട്ടൻ എവിടെയാ | സംവിധാനം സിദ്ധാർത്ഥ് ഭരതൻ | വര്ഷം 2015 |
സിനിമ ഡബിൾ ബാരൽ | സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി | വര്ഷം 2015 |
സിനിമ സക്കറിയായുടെ ഗർഭിണികൾ | സംവിധാനം അനീഷ് അൻവർ | വര്ഷം 2013 |
സിനിമ ഏഴ് സുന്ദര രാത്രികൾ | സംവിധാനം ലാൽ ജോസ് | വര്ഷം 2013 |
സിനിമ നിദ്ര | സംവിധാനം സിദ്ധാർത്ഥ് ഭരതൻ | വര്ഷം 2012 |
സിനിമ സിറ്റി ഓഫ് ഗോഡ് | സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി | വര്ഷം 2011 |
സിനിമ ബോംബെ മാർച്ച് 12 | സംവിധാനം ബാബു ജനാർദ്ദനൻ | വര്ഷം 2011 |
Music Programmer
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സാജൻ ബേക്കറി സിൻസ് 1962 | സംവിധാനം അരുൺ ചന്തു | വര്ഷം 2021 |
തലക്കെട്ട് ഉണ്ട | സംവിധാനം ഖാലിദ് റഹ്മാൻ | വര്ഷം 2019 |
തലക്കെട്ട് അങ്കമാലി ഡയറീസ് | സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി | വര്ഷം 2017 |
തലക്കെട്ട് അനുരാഗ കരിക്കിൻ വെള്ളം | സംവിധാനം ഖാലിദ് റഹ്മാൻ | വര്ഷം 2016 |
Music Arranger
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ സാജൻ ബേക്കറി സിൻസ് 1962 | സംവിധാനം അരുൺ ചന്തു | വര്ഷം 2021 |